ഈ നാടിന് ഒരു കഥയുണ്ട്, ഒരിക്കലും മറക്കാനാകാത്ത കഥ. ആദ്യം കേൾക്കുന്നവർക്ക് ഇത് സിനിമാക്കഥയോ കെട്ട് കഥയോ ആണെന്ന് തോന്നാം. എന്നാൽ അതങ്ങനെയല്ല. ഇത് ജീവിത യാഥാർഥ്യത്തിന്റെ കഥയാണ്, അതിജീവനത്തിന്റെ കഥയാണ്, ഒരു നാടിന്റെ കഥയാണ്, നിശ്ചയ ദാർഢ്യത്തിൽ തുഴഞ്ഞു കയറിയ ഒരു നാടിന്റെ കഥ. മുണ്ടക്കൈ ചൂരൽമല വർഷം 2024 ജൂലൈ മാസം 30. വൈകുന്നേരം തൊട്ട് മഴയായൊക്കെ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഒരു തണുത്ത കാറ്റും. രാത്രി എല്ലാവരും കൂടെ സമാധാനത്തോടെ പുതിയ ഒരു ദിവസത്തെ വരവേൽക്കാനുള്ള സ്വപങ്ങളൊക്കെയായി അങ്ങനെ നീങ്ങുകയായിരുന്നു. പെട്ടന്നാണ് ദൂരെ എവിടെ നിന്നോ ഒരു സ്ഫോടന ശബ്ദം കേൾക്കുന്നത്. കാതടപ്പിക്കുന്ന ഒരു സ്ഫോടനം. ആ ശബ്ദം മലയുടെ താഴവാരത്ത് എത്താനൊന്നും കാത്ത് നിന്നില്ല, നിമിഷ നേരം കൊണ്ട് ഒരു മല ഒന്നാകെ കുത്തിയോലിച്ചങ്ങ് വന്നു. ഒന്ന് ആലോചിച്ച് നിൽക്കാനോ ഞെട്ടി നിൽക്കാനോ ഒന്നും സമയം ഉണ്ടായിരുന്നില്ല. ഒരു നാടിന്റെ എല്ലാ സ്വപനങ്ങളും നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞു. ഉറ്റവരെയും ഉടയവരെയും ഒന്ന് കൈകാട്ടി വിളിക്കാൻ പോലും സമയം നൽകാതെ ഒന്നായി ആ ഉരുളെടുത്തു.രാത്രി രണ്ട് മണിയോടടുപ്പിച്ചാണ് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന അടിയന്തരകാര്യ നിർവഹണ ഓഫീസിലേക്ക് ആദ്യത്തെ ഫോൺ കാൾ വരുന്നത്.മണിക്കൂറുകൾ കൊണ്ട് മേഖലയിലേക്ക് ഏറെ ദുഷ്കരമായ വഴികൾ താണ്ടി സേനവിഭാഗവും ഫയർ ഫോഴ്സും പൊലീസുമെത്തി. പുലർച്ചയോടെ എല്ലാ സേന വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മലമുകളിൽ നിന്ന് വെളിച്ചം പതിച്ചപ്പോൾ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു. പൂർണമായും പാറക്കല്ലുകളും മണ്ണും ചെളിയും മരങ്ങളും കുറെ മൃത ശരീരങ്ങളും അടിഞ്ഞു കൂടിയ ഒരു പ്രദേശം. അവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ വീടോ സ്ഥാപങ്ങളോ അങ്ങനെ ഒന്നും കാണാനില്ല. മനോഹരമായി ഒഴുകിയ പുന്നപുഴ ഗതി മാറി ഒഴുകി, ഒരുപാട് സ്വപ്നങ്ങളും വഹിച്ചു കൊണ്ട്. പിന്നീട് അവിടെ നടന്നത് ചരിത്രമായിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സ്വന്തം ജീവൻ പോലും മറന്ന് നിരവധിപേർ ചുരം കയറി. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഉടുതുണിക്ക് മറു തുണി പോലും ഇല്ലാതെ ജീവൻ മാത്രം ബാക്കിയായവർക്കായി എല്ലാ ജില്ലകളിലും കളക്ഷൻ പോയിന്റ്റുകൾ ആരംഭിച്ചു.Also read: നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽഈ നേരങ്ങളിൽ എല്ലാം വയനാട്ടിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്.പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ ഏകദേശം എട്ട് കിലോമീറ്റർ വിസ്തൃതിയിലാണ് നാശം വിതച്ചത്. പലയിടങ്ങളിലായി പലരും ഒറ്റപ്പെട്ട് പോയി. മുണ്ടക്കൈയെയും ചൂരൽ മലയേയും ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ മുണ്ടക്കൈ പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിൽ ആയിരുന്നു. ആദ്യഘട്ടം സിപ്പ് ലൈനുപയോഗിച്ച് ഗുരുതരമായി പരിക്കേറ്റവരെ മറുകരയെത്തിച്ചു. ഇതേ വഴിയിലൂടെ തന്നെ ഭക്ഷണവും മരുന്നും എത്തിച്ചു. എയർ ലിഫ്റ്റ് ചെയ്യാൻ പറ്റുന്ന സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി. പിന്നീട് നീണ്ട 36 മണിക്കൂറിന്റെ പ്രയത്നത്തിൽ അവിടെ താൽക്കാലിക ബെയ്ലി പാലം നിർമ്മിച്ചു.Also read: വാക്കാണ് സത്യം; വീടിനൊപ്പം വിശ്വാസവും പണിത എൽഡിഎഫ് സർക്കാർകഴിയാവുന്ന എല്ലാ സംവിധാനങ്ങളും കേരള സർക്കാർ വയനാട്ടിൽ എത്തിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് മരിച്ചിരിക്കുന്നത്. ചാലിയാറിൽ നിന്നും നിലമ്പൂരിൽ നിന്നുമൊക്കെയായി മൃതദേഹങ്ങളും നിരവധി ശരീര ഭാഗങ്ങളുമൊക്കെ കണ്ടെടുത്തു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ നേതൃത്വത്തിൽ മണ്ണും ചെളിയും ചെകഞ്ഞ് മാറ്റി ജനങ്ങൾക്കായുള്ള തെരച്ചിൽ നടത്തി. രണ്ടായിരത്തിലധികം പാരാണ് ജനകീയ തെരച്ചിലിൽ പങ്കാളികളായത്. താത്കാലിക മോർച്ചറികളിൽ ശരീരഭാഗങ്ങൾ പെരുകിക്കൊണ്ടേ ഇരുന്നു. ആ ഘട്ടങ്ങളിൽ എല്ലാം കേരളത്തിലെ ഇടത് സർക്കാർ ഒരു തീരുമാനം എടുത്തു. ഇതും നമ്മൾ അതി ജീവിക്കുമെന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടായി. പിന്നീട് അവരെ സർക്കാറിന്റെ നേതൃത്വത്തിൽ തന്നെ വാടക വീടുകളിലേക് മാറ്റി. വാടകയും സർക്കാർ തന്നെ നൽകി.Also read: നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽദ്രുതഗതിയിൽ കാര്യങ്ങൾ എല്ലാം നീക്കി. എല്ലാം നഷ്ടപ്പെട്ടവർക്ക് അവരുടെ ഔദ്യോഗിക രേഖകൾ ദിവസങ്ങൾ കൊണ്ട് ശരിയാക്കി നൽകി.34 ദിവസങ്ങൾക്കുള്ളിൽ കുരുന്നുകളുടെ വിദ്യാഭ്യാസം പുനരാരംഭിച്ചു. പിന്നീട് സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നത് എല്ലാം നഷ്ടപ്പെട്ടവർക്ക് ജീവിക്കാനുള്ള വകയുണ്ടാക്കി കൊടുക്കുക എന്നതായിരുന്നു. കരളുറപ്പുള്ള സർക്കാർ അതും യാഥാർഥ്യമാക്കി. കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ണായ ഭൂമി സർക്കാർ വാങ്ങി. പുനരധിവാസത്തിനും പുതിയ വയനാടിനുമായി നാട് കൈകോർത്തു.കൊച്ച് കുട്ടികളും പ്രായമായവരും എല്ലാം സിഎംഡിആർഎഫിലേക്ക് സംഭവാനകൾ നൽകി. കുപ്പിയും പാട്ടയും പിറക്കിയും രാപ്പകലില്ലാതെ പണിയെടുത്തും ഇടതു പക്ഷ വിദ്യാർഥി യുവജന സംഘടനകളും വനിതാ സംഘടനകളും തുടങ്ങി പുരോഗമന പ്രസ്ഥാനങ്ങളെല്ലാം സംഭാവനകൾ നൽകി. അങ്ങനെ നാമൊത്ത് ഒരു നാടിനെ പുതുക്കിപ്പണിതു. പ്രതീക്ഷകൾക്ക് ചിറക് നൽകി. സർക്കാരിൻ്റെ തണലിൽ 178 പുതിയ വീടുകൾ എല്ലം നഷ്ടപ്പെട്ടവർക്കായി ഒരുങ്ങുകയായിരുന്നു. ഈ പറഞ്ഞ കഥയ്ക്ക് ഒരു പേരുണ്ട് ഒരേ ഒരു പേര് കേരളം.The post ഒരിക്കലും മറക്കാത്ത വയനാടൻ കഥ;അതീജീവനത്തിൻ്റെ പുതുചരിത്രം appeared first on Kairali News | Kairali News Live.