മുസ്ലിം ലീഗ് ഭവനപദ്ധതി: ആദ്യഘട്ട വീടുകൾ കൈമാറി

Wait 5 sec.

കല്‍പ്പറ്റ| മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിംലീഗ് തൃക്കൈപ്പറ്റ വള്ളിത്തോട് നിര്‍മ്മിച്ച സ്‌നേഹ ഭവനങ്ങള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 51 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നല്‍കിയത്.മൂന്ന് ബെഡ്റൂമുകള്‍, രണ്ട് ബാത്ത്റൂമുകള്‍, അടുക്കള, വര്‍ക്കേരിയ, സിറ്റ്ഔട്ട്, ഡൈനിങ് – ലിവിങ് ഏരിയ ഉള്‍പ്പെടെ 1060 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകളാണ് ദുരിതബാധിതര്‍ക്കായി ലീഗ് നിര്‍മിച്ച് നല്‍കിയത്. ഇതിന് പുറമേ കട്ടിലുകള്‍, മെത്ത, സോഫ സെറ്റ്, മിക്സി, ഗ്രെയിന്റര്‍ എന്നിവയടക്കം വിതരണം ചെയ്തിട്ടുണ്ട്. ഈ വീടുകളിലേക്കുള്ള ജലത്തിനായി കിണര്‍ കുഴിച്ച് കൂറ്റന്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്.പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. 1060 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകളാണ് ഒരുക്കിയത്.