ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; 2 സ്കൂളുകൾക്കുനേരെ ആക്രമണം, 100ലധികം പേർ കൊല്ലപ്പെട്ടു

Wait 5 sec.

ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേ‌ർന്ന് നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടാണ് ഭീകരരുടെ ആക്രമണം. രണ്ട് സ്കൂളുകളിലായി നടന്ന ആക്രമണങ്ങളിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിലെ പെൺകുട്ടികളുടെ ഒരു പ്രാഥമിക സ്‌കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 108 പേർ കൊല്ലപ്പെട്ടതായി ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണത്തിനിടെയാണ് മിനാബിലെ ഷാജാരെ തയ്യെബെ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയും ആക്രമണമുണ്ടായത്. ഇറാനിലുടനീളം യുഎസ്-ഇസ്രായേൽ സൈനിക സംയുക്ത ആക്രമണങ്ങൾ തുടരുകയാണ്.The destroyed building is a primary school for girls in the south of Iran. It was bombed in broad daylight, when packed with young pupils.Dozens of innocent children have been murdered at this site alone.These crimes against the Iranian People will not go unanswered. pic.twitter.com/AVqiuolgWm— Seyed Abbas Araghchi (@araghchi) February 28, 2026 സ്കൂളിലെ ആക്രമണത്തിന്റെ ചിത്രം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പങ്കിട്ടിട്ടുണ്ട്. നിരപരാധികളായ കുട്ടികളെ കൊല്ലുകയും സ്കൂൾ നശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. “ഇറാനിയൻ ജനതയ്‌ക്കെതിരായ ഈ കുറ്റകൃത്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോകില്ല,” അരഗ്ചി എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായിയും സംഭവത്തെ അപലപിക്കുകയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നിന്ന് നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ALSO READ: ഇറാനെതിരെയുള്ള ആക്രമണം; ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധങ്ങളിരമ്പുന്നുഅതേസമയം, തലസ്ഥാനമായ ടെഹ്‌റാന്റെ കിഴക്കുള്ള ഒരു സ്‌കൂളിലും ഇസ്രയേലി ആക്രമണമുണ്ടായി. ‌കുറഞ്ഞത് രണ്ട് വിദ്യാർത്ഥികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. “ഇറാനിലെ ജനങ്ങളെയല്ല, സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഭരണകൂടത്തെ ശിക്ഷിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും അവകാശവാദം ഒരുവശത്ത് തുടരുമ്പോഴാണ് ഇറാനിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത്.The post ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; 2 സ്കൂളുകൾക്കുനേരെ ആക്രമണം, 100ലധികം പേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.