ഖമനേയിയുടെ കൊലപാതകം; ബാഗ്ദാദിൽ വ്യാപക പ്രതിഷേധം, തെരുവുകളിൽ വിലപിച്ച് ഇറാൻ ജനത

Wait 5 sec.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ ജനം തെരുവിൽ. ഖമനേയിയ്ക്ക് അനുശോചനം രേഖപ്പെടുത്തി ജനങ്ങൾ തെരുവിലിറങ്ങുന്ന വീഡിയോകൾ ഇറാനിലെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. خروش زنجانی‌ها درپی شهادت حضرت آیت‌الله خامنه‌ای https://t.co/wzZh5pHCpY pic.twitter.com/I1dwGwWuAk— خبرگزاری فارس (@FarsNews_Agency) March 1, 2026 ഖമനേയിയുടെ കൊലപാതകത്തിന് പിന്നാലെ ബാഗ്ദാദിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായാണ് വിവരം. അമേരിക്കയും ഇസ്രയേലും ചേർന്ന് ഖമനേയിയെ കൊലപ്പെടുത്തിയതിൽ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. നഗരത്തിലെ ഗ്രീൻ സോണിൽ സുരക്ഷാ സേനയുമായി പ്രകടനക്കാർ ഏറ്റുമുട്ടി. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളിൽ പ്രതിഷേധക്കാർ പതാകകൾ വീശുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാം.اشتباك بالايدي بين قوات حفظ القانون ومتظاهرين قرب المنطقة الخضراء في العاصمة بغداد مع بدأ تحشيد لاقتحام السفارة الامريكية pic.twitter.com/xyRerI6F4D— حيدر (@Hydikm) March 1, 2026 പ്രതിഷേധക്കാർ അവിടെയുള്ള യുഎസ് എംബസി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായാണ് വിവരം. ഗ്രീൻ സോണിലേക്ക് നയിക്കുന്ന ഒരു ഗേറ്റിന് സമീപമുള്ള റൗണ്ട് എബൗട്ടിൽ നിരവധി പ്രതിഷേധക്കാർ വാഹനങ്ങൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ALSO READ: ഇറാൻ- ഇസ്രായേൽ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട പതിനേഴോളം വിമാനങ്ങൾ റദ്ദാക്കിഅതേസമയം ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന. ഖമനേയിയുടെ രണ്ടാമത്തെ മകനാണ് മൊജ്തബ ഖമനേയി. എന്നാൽ ഇക്കാര്യത്തിൽ ഔഗ്യോഗിക പ്രഖ്യാപനങ്ങ‍ളൊന്നും ഉണ്ടായിട്ടില്ല. The post ഖമനേയിയുടെ കൊലപാതകം; ബാഗ്ദാദിൽ വ്യാപക പ്രതിഷേധം, തെരുവുകളിൽ വിലപിച്ച് ഇറാൻ ജനത appeared first on Kairali News | Kairali News Live.