ആ സിനിമ ചെയ്യരുതെന്ന് പറയാൻ കാരണമിതായിരുന്നു; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

Wait 5 sec.

മലയാളത്തിൽ നിന്ന് അഭിനയ ജീവിതം തുടങ്ങിയ ഏവർക്കും പ്രിയപ്പെട്ട നായിക നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ തുടങ്ങിയ ഐശ്വര്യ പിന്നീട് തെന്നിന്ത്യൻ സിനിമയിലാകെ തൻ്റേതായ ഇടം നിർമ്മിച്ചെടുക്കാനും നടിക്ക് കഴിഞ്ഞു. ഐശ്വര്യ ചുരുങ്ങിയ കാലം കൊണ്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ജനശ്രദ്ധ നേടിയതാണ്. വത്യസ്ഥമായ കഥാപാത്രങ്ങൾ ഒരു മടിയും കൂടാതെ എല്ലാ ഭാഷകളിലും ചെയ്യാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. ഇപ്പോൾ നടി തെലുങ്കിൽ ചെയ്ത ഒരു സിനിമയുടേയും ആ കഥാപാത്രത്തിൽ നിന്ന് പിൻ തിരിപ്പിക്കാൻ ശ്രമിച്ചവരുടേയും കാര്യം പറഞ്ഞിരിക്കുകയാണ്. തെലുങ്കിൽ കയ്യടിനേടിക്കൊടുത്ത അമ്മു എന്ന ചിത്രത്തിൻ്റെ വിവരങ്ങളാണ് നടി ഇപ്പോൾ പറഞ്ഞിട്ടുള്ളത്. നടിമാർ അവരുടെ കരിയറിന്റെ അവസാനം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രമാണതെന്ന കാരണം പറഞ്ഞാണ് പലരും ഇതിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിച്ചത്.Also read: കോലിയുടെ റെക്കോർഡിനെ വെട്ടി; ഇൻസ്റ്റഗ്രാമിൽ ലൈക്കുകൾ വാരിക്കൂട്ടി വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന ചിത്രം ​ഗാർഹിക പീഢനത്തെക്കുറിച്ച് പറയുന്ന സിനിമയാണ് അമ്മു. ആ സിനിമ ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഐശ്വര്യ പറയുന്നു. എന്നാൽ തെലുങ്ക് പോലുള്ള ഒരു കൊമോർഷ്യൽ സ്പേസിൽ അത്തരമൊരു റോൾ ചെയ്യുന്നത് ​ഗുണം ചെയ്യില്ലെന്നതാണ് പലരും പറഞ്ഞതെന്നും നടി പറയുന്നു.The post ആ സിനിമ ചെയ്യരുതെന്ന് പറയാൻ കാരണമിതായിരുന്നു; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി appeared first on Kairali News | Kairali News Live.