ഇറാൻ- ഇസ്രായേൽ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട പതിനേഴോളം വിമാനങ്ങൾ റദ്ദാക്കി

Wait 5 sec.

ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് എത്തേണ്ട 8 വിമാനങ്ങളുമാണ് നിലവിൽ റദ്ദാക്കിയത്.അബുദാബി, ഷാർജ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇന്ന് പുലർച്ചെ 4 മണി മുതൽ രാത്രി 11 മണി വരെയുള്ള വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് വരേണ്ട 17 വിമാനങ്ങളും (ആകെ 34 എണ്ണം) റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് ഇന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന 22 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കരിപ്പൂരിലേക്കുള്ള 21 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.ALSO READ: മകൻ പിൻഗാമി? മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചനവിമാനങ്ങൾ റദ്ദാക്കിയ വിവരം കൃത്യസമയത്ത് അറിയിക്കാത്തതിനാൽ നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തി കുടുങ്ങിക്കിടക്കുന്നുണ്ട്. വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്നോ യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കുമോ എന്ന കാര്യത്തിലോ നിലവിൽ വ്യക്തതയില്ല. The post ഇറാൻ- ഇസ്രായേൽ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട പതിനേഴോളം വിമാനങ്ങൾ റദ്ദാക്കി appeared first on Kairali News | Kairali News Live.