ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മകൻ മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന. യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.1979 മുതൽ രാജ്യം ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എങ്കിലും ഭരണമാറ്റം അത്ര എളുപ്പമാകില്ലെന്നാണ് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിരീക്ഷിക്കുന്നത്.ALSO READ: ഇറാനിലെയും ഇസ്രയേലിലെയും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കും; ചർച്ചയിലെന്ന് വിദേശകാര്യ മന്ത്രാലയംഅതിനാൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകനായ മൊജ്തബ ഖമനേയി പിൻഗാമിയാകാൻ സാധ്യതയുള്ളവരിൽ പ്രധാനിയാണ്. ഇദ്ദേഹത്തിന് റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം ഖമനേയി മൂന്ന് മുതിർന്ന പുരോഹിതന്മാരെ തന്റെ പിൻഗാമികളായി കണ്ടെത്തിയിരുന്നതായും അതിൽ മൊജ്തബ ഉൾപ്പെട്ടിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ALSO READ: ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; 2 സ്കൂളുകൾക്കുനേരെ ആക്രമണം, 100ലധികം പേർ കൊല്ലപ്പെട്ടുThe post മകൻ പിൻഗാമി? മൊജ്തബ ഖമനേയി ഇറാനെ നയിക്കുമെന്ന് സൂചന appeared first on Kairali News | Kairali News Live.