ഇസ്രയേൽ ഇറാൻ സംഘർഷം; ഖത്തറിൽ വീണ്ടും സ്ഫോടനം

Wait 5 sec.

ഇസ്രയേൽ ഇറാൻ സംഘർഷത്തിനിടെ ഖത്തറിൽ വീണ്ടും സ്ഫോടനം. 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളു​മാണ് ഖത്തറിലെത്തിയതെന്ന് ഖത്തർ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാല​യം അറിയിച്ചു. 63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യത്തിലെത്തും മുമ്പേ തകർത്തു​. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും അൽ ഉദൈദ് വ്യോമ താവളത്തിൽ പതിച്ചു. ആക്രമണങ്ങളിൽ എട്ടു പേർക്ക് പരിക്കേറ്റു.നാലു പേർ ചികിത്സയിൽ തുടരുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.ക‍ഴിഞ്ഞ ദിവസം രാവിലെ 11.39ന് ആയിരുന്നു ആദ്യത്തെ ആക്രമണമുണ്ടാകുന്നത്.തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും​ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്​.ALSO READ: ഇറാനിലെയും ഇസ്രയേലിലെയും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കും; ചർച്ചയിലെന്ന് വിദേശകാര്യ മന്ത്രാലയംപൊതുജനങ്ങളുടെ സഹകരണത്തെ വിലമതിക്കുന്നുണ്ട്​. എല്ലാവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണം​. ഖത്തറിനെതിരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്​.ALSO READ: ഇറാൻ- ഇസ്രായേൽ സംഘർഷം: ആയത്തുള്ള അലി ഖമേനിയുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടുThe post ഇസ്രയേൽ ഇറാൻ സംഘർഷം; ഖത്തറിൽ വീണ്ടും സ്ഫോടനം appeared first on Kairali News | Kairali News Live.