പുതിയ എഐ ഇമേജ് ജനറേഷൻ ടൂളായ ‘നാനോ ബനാന 2’ പുറത്തിറക്കി ഗൂഗിൾ. കൂടുതൽ വേഗതയുള്ള AI ഇമേജിങ്ങും (ചിത്ര സൃഷ്ടി) മെച്ചപ്പെട്ട ടെക്സ്റ്റ് റെൻഡറിംഗും ഉൾക്കൊള്ളുന്നതാണ് ഈ മോഡൽ. മുൻ പതിപ്പായ നാനോ ബനാന പ്രോയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുന്ന രീതിയിലാണ് ‘നാനോ ബനാന 2’ വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.ജെമിനി ചാറ്റ്ബോട്ടിന്റെ ജനപ്രീതി വർധിക്കുന്നതിൽ നാനോ ബനാന വലിയ പങ്കുവഹിച്ചിരുന്നു. ലളിതമായ നിർദേശങ്ങളിൽ യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന, മനോഹരമായ ചിത്രങ്ങൾ നിർമിക്കുന്ന നാനോ ബനാന സമൂഹമാധ്യമങ്ങളിൽ ട്രെന്റായിരുന്നു. നാനോ ബനാനയുടെ രണ്ടാം പതിപ്പ് ഗൂഗിൾ അവതരിപ്പിച്ചതോടെ ആളുകൾ ആവേശത്തിലാണ്.ALSO READ: വാട്സ്ആപ്പിനും ടെലിഗ്രാമിനും നിയന്ത്രണം; മാർച്ച് ഒന്ന് മുതൽ ‘സിം-ബൈൻഡിങ്’ നിർബന്ധംജെമിനി 3.1 ഫ്ലാഷ് ഇമേജ് എന്ന പേരിലും ഈ മോഡൽ അറിയപ്പെടുമെന്നാണ് കമ്പനി പറയുന്നത്. ജെമിനി 3.1 ഫ്ലാഷ് ഇമേജ് എഐ മോഡലിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. നാനോ ബനാനയുടെ ആദ്യ പതിപ്പിന്റെ ഇമേജ് എഡിറ്റിങ് കഴിവുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പരിഷ്കരിച്ചെത്തിയ നാനോ ബനാന പ്രോ ചിത്രങ്ങളിലെ എഴുത്തുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ കൃത്യമായി ജനറേറ്റ് ചെയ്യുന്നതിലും സ്റ്റുഡിയോ ഗുണമേന്മയിൽ ചിത്രങ്ങൾ നിർമിക്കുന്നതിലും മികച്ചതായിരുന്നു. ഈ രണ്ട് മോഡലുകളുടെയും കഴിവുകൾ പുതിയ മോഡലുകളിൽ ഉണ്ട്. കൂടാതെ തത്സമയ ലോകവിവരങ്ങളും ബുദ്ധിസാമർഥ്യവുമുള്ളതാണ് നാനോ ബനാന 2.നമ്മൾ നൽകുന്ന നിർദേശം അനുസരിച്ച് ചിത്രങ്ങൾ നിർമിക്കുമ്പോൾ, വെബിൽ നിന്നുള്ള തത്സമയ ലോക വിവരങ്ങളും ചിത്രങ്ങളും ഇതിന് ഉപയോഗപ്പെടുത്താനാവും എന്നർത്ഥം. തത്സമയ വെബ് ഡാറ്റ ഉപയോഗപ്പെടുത്തുന്നതിലൂടെ, നാനോ ബനാന 2വിന് യഥാർത്ഥ സ്ഥലങ്ങൾ, വസ്തുക്കൾ അല്ലെങ്കിൽ ഇവന്റുകൾ എന്നിവയുടെ കൂടുതൽ സന്ദർഭോചിതമായ കൃത്യമായ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഗൂഗിളിന്റെ ഏറ്റവും വേഗമേറിയ ഇമേജ് ജനറേഷൻ ടൂൾ കൂടിയാകും ഇത്.ALSO READ: സ്വകാര്യതയാണ് പ്രധാനം! പ്രൊഫൈൽ പൂട്ടിവെക്കുന്നത് ജെൻ സികള്‍ക്കിടയിൽ ട്രെൻഡാകുന്നു; കാരണങ്ങള്‍ അറിയാം…കൃത്യമായ ടെക്സ്റ്റ് റെൻഡറിംഗ് സാങ്കേതിക മുന്നേറ്റത്തെ കാണിക്കുന്നു. മെച്ചപ്പെട്ട ക്രിയേറ്റീവ് കൺട്രോളും നാനോ ബനാന 2-ൽ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരൊറ്റ വർക്ക് ഫ്ലോയിൽ അഞ്ച് കഥാപാത്രങ്ങളുടെ വരെ രൂപഭാവങ്ങളിൽ സ്ഥിരത നിലനിർത്താനും 14 വസ്തുക്കളുടെ വരെ വിശദാംശങ്ങൾ കൃത്യമായി നിലനിർത്താനും ഈ മോഡലിന് സാധിക്കും എന്നാണ് വിവരം.ഇന്ത്യ ഉൾപ്പെടെ 141 രാജ്യങ്ങളിൽ നാനോ ബനാന 2 ഇപ്പോൾ ലഭ്യമാണ്. എഐ മോഡിലുള്ള സെർച്ച്, ഗൂഗിൾ ലെൻസ്, മൊബൈൽ, പിസി ബ്രൗസറുകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകും. എഐ സ്റ്റുഡിയോ, ജെമിനി എപിഐ, വെർടെക്സ് എഐ പ്ലാറ്റ്ഫോമുകളിൽ പ്രിവ്യൂ രൂപത്തിൽ സംവിധാനം ലഭ്യമാണ്. ഗൂഗിൾ ലാബ്‍സ് വികസിപ്പിച്ച ഫ്ലോ എന്ന ഹൈ-ഫിഡലിറ്റി വീഡിയോ ക്രിയേഷൻ ടൂളിലും ഇത് ഡീഫോൾട്ട് ഇമേജ് മോഡലായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.The post ‘നാനോ ബനാന 2’ എത്തി; AI ഇമേജിങ്ങും തത്സമയ വിവരങ്ങളും ഇനി അതിവേഗം appeared first on Kairali News | Kairali News Live.