ഒമാനിൽ ഡ്രോൺ ആക്രമണം; പ്രവാസി തൊഴിലാളിക്ക് പരുക്ക്

Wait 5 sec.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഒമാനിൽ ഡ്രോൺ ആക്രമണം. ദുക്കം തുറമുഖത്ത് രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്ന് ഒമാൻ പറഞ്ഞു. ഡ്രോണുകളിൽ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ പതിച്ചതിന് പിന്നാലെ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ദുക്കം വാണിജ്യ തുറമുഖത്തിന് നേരെ രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയതായി സുരക്ഷാ സ്രോതസ്സുകളെ ഉദ്ധരിച്ച് ഒമാൻ വാർത്താ ഏജൻസി സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ച് ഒരു വിദേശ തൊഴിലാളിക്ക് പരുക്കേറ്റു. രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഇന്ധന ടാങ്കുകൾക്ക് സമീപമാണ് വീണത്, എന്നാൽ അവിടെ നാശനഷ്ടങ്ങളോ മറ്റ് പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ALSO READ: ഇസ്രയേൽ–ഇറാൻ സംഘർഷം; പ്രവാസികകള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം: നോർക്കാ റൂട്സ്ക‍ഴിഞ്ഞ ദിവസം അബുദാബിയിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ രണ്ടാമത്തെ ആക്രമണം നടക്കുന്നത്. സൈനിക താവളങ്ങൾക്ക് പുറമേ ഗൾഫിലുടനീളമുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ ഈ നീക്കം.The post ഒമാനിൽ ഡ്രോൺ ആക്രമണം; പ്രവാസി തൊഴിലാളിക്ക് പരുക്ക് appeared first on Kairali News | Kairali News Live.