ഇറാനിൽ 1200 ബോംബുകൾ വർഷിച്ചു; അവകാശവാദവുമായി ഇസ്രയേൽ

Wait 5 sec.

യുഎസുമായി ചേർന്ന് ഇസ്രയേൽ ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തില്‍ 1,200 ലധികം ബോംബുകൾ വർഷിച്ചതായി അവകാശപ്പെട്ട് ഇസ്രയേൽ വ്യോമസേന.ഇസ്രയേൽ ആക്രമിച്ച പ്രദേശമായ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളും തകർത്തതായി റിപ്പോർട്ടുണ്ട്. സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 148 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.Also Read: ഇറാന്റെ നേതൃത്വം, അടുത്തതെന്ത്?‘നിരപരാധികളായ കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, ഇറാനിയൻ ജനതയ്ക്ക് നേരെ നടത്തുന്ന ഈ അതിക്രമണത്തിന് ഉത്തരം നൽകാതെ പോകില്ല’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.The destroyed building is a primary school for girls in the south of Iran. It was bombed in broad daylight, when packed with young pupils.Dozens of innocent children have been murdered at this site alone.These crimes against the Iranian People will not go unanswered. pic.twitter.com/AVqiuolgWm— Seyed Abbas Araghchi (@araghchi) February 28, 2026 നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇറാൻ വർഷിച്ചു: യുഎഇ പ്രതിരോധ മന്ത്രാലയം137 മിസൈലുകളും 209 ഡ്രോണുകളും ഇറാൻ യുഎഇയിലേക്ക് പ്രയോ​ഗിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം. അബുദാബി വിമാനത്താവളത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിലും ആക്രമണമുണ്ടായി.Also Read: ട്രംപിന്റെ യുദ്ധക്കൊതി പശ്ചിമേഷ്യയെ അശാന്തമാക്കുമ്പോൾപാകിസ്ഥാനിൽ യുഎസ് എംബസിക്ക് നേരെ ആക്രമണംഅന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പാകിസ്ഥാനിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടായി. കറാച്ചിയിലെ യുഎസ് നയതന്ത്ര കാര്യാലയത്തിന്റെ ജനാലകൾ തകർക്കുന്നതും തീയിടുന്നതും അൽ ജസീറ സ്ഥിരീകരിച്ച വീഡിയോയിൽ കാണാൻ സാധിക്കും.ഇറാൻ പരമോന്നത നേതാവ് ഖമനേയിയുടെ കൊലപാതകമാണ് പ്രതിഷേധത്തിന് കാരണമെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.The post ഇറാനിൽ 1200 ബോംബുകൾ വർഷിച്ചു; അവകാശവാദവുമായി ഇസ്രയേൽ appeared first on Kairali News | Kairali News Live.