ഇറാനെതരായ ആക്രമണത്തിന്റെ ഫലമായി പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷം ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ കത്ത് വഴി അറിയിച്ചു. ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളിലും പ്രതികൂലമായ സാഹചര്യം നിലനിൽക്കുന്നു. കേരളത്തിൽ നിന്നുള്ള നിരവധി പേരാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. അവരുടെ കാര്യത്തിൽ വലിയ കണ്ട ഉത്കണ്ഠ നിലനിൽക്കുന്നുവെന്നും മുഖ്യന്ത്രി കത്തിൽ പറയുന്നുണ്ട്. ആവശ്യമാണെങ്കിൽ അവരെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ഉറപ്പാക്കണമെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ തയ്യാറെടുപ്പ് നടത്തണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്ഡെസ്ക് നമ്പറുകളിലേക്ക് നിരവധി കാളുകളാണ് വരുന്നത്.Also read: ഇറാനിൽ 1200 ബോംബുകൾ വർഷിച്ചു; അവകാശവാദവുമായി ഇസ്രയേൽകേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ ലഭ്യമാകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസികേരളീയര്‍ക്ക് കൈമാറുകയും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഹെൽപ്ഡെസ്കിന്റെ പ്രധാന ലക്ഷ്യം. ഇന്ന് ഉച്ചവരെ 381 കോളുകളാണ് ലഭിച്ചത്. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരുമാണഅ ഹെൽപ്ഡെസ്കില്‍ ബന്ധപ്പെട്ടത്.The post പശ്ചിമേഷ്യയിലെ സംഘർഷത്തിൽ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.