വിവാഹകാര്യം മറച്ചുവെച്ചു; ആൺസുഹൃത്തിന്റെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി യുവതി

Wait 5 sec.

വിവാഹക്കാര്യം മറച്ചുവച്ച ആൺസുഹൃത്തിന്റെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി യുവതി. വടക്കൻ ദില്ലിയിലെ വസീറാബാദിലാണ് സംഭവം. 22 വയസുള്ള യുവാവിനെയാണ് ബീഹാറിലെ കതിഹാർ സ്വദേശിനിയായ സുഹൃത്ത് ആക്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ യുവാവും നിലവിൽ വസീറാബാദിൽ താമസിക്കുന്ന യുവതിയും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം.ഫെബ്രുവരി 25ന് ഹിന്ദു റാവു ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവരം അറിഞ്ഞ് പൊലീസ് ആശുപത്രിയിലെത്തി മെഡിക്കോ-ലീഗൽ സർട്ടിഫിക്കറ്റ് ശേഖരിച്ച ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തി. ഫെബ്രുവരി 24നാണ് തനിക്ക് നേരെ ആക്രമണം നടന്നതെന്ന് യുവാവ് പറഞ്ഞു.ALSO READ: ഒഡിഷയിൽ 23 കാരിക്ക് നേരെ കാമുകന്‍റെയും വഴിപോക്കന്‍റെയും കൊടുംക്രൂരത: പീഡനത്തിരയാക്കിയ ശേഷം കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ് കൊന്നു, പ്രതികൾ പിടിയിൽതാൻ ദില്ലിയിൽ ആമിനയ്‌ക്കൊപ്പം താമസിച്ചിരുന്നുവെന്നും കഴിഞ്ഞ രണ്ട് വർഷമായി പരസ്പരം അറിയാമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. രാത്രിയിൽ പാലിൽ ലഹരിവസ്തു കലർത്തി യുവതി യുവാവിന് നൽകി. പുലർച്ചെ 2.30 ഓടെ അർദ്ധബോധാവസ്ഥയിലായിരുന്നപ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും യുവാവ് ആരോപിച്ചു. പരുക്കേറ്റ ഇയാൾ തനിച്ചാണ് ആശുപത്രിയിലേക്ക് എത്തിയത്.ഇയാളുടെ മൊഴിയുടെയും മെഡിക്കൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ, ബിഎൻഎസിന്റെ സെക്ഷൻ 118(2) (അപകടകരമായ ആയുധങ്ങൾ അല്ലെങ്കിൽ മാർഗങ്ങൾ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കുകയോ ഗുരുതരമായ പരിക്കേൽപ്പിക്കുകയോ ചെയ്യുക), 123 (കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ വിഷം മുതലായവ ഉപയോഗിച്ച് മുറിവേൽപ്പിക്കുക) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ യുവതി ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.The post വിവാഹകാര്യം മറച്ചുവെച്ചു; ആൺസുഹൃത്തിന്റെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി യുവതി appeared first on Kairali News | Kairali News Live.