ഖാംനഈ വധം: പാകിസ്താനിലെ യു എസ് കോണ്‍സുലേറ്റിന് നേരെ പ്രതിഷേധം; വെടിവെപ്പില്‍ ഒന്‍പത് മരണം

Wait 5 sec.

കറാച്ചി  | ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയിലുണ്ടായ വന്‍ പ്രതിഷേധത്തിനിടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രകടനക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയി വെടിവെപ്പിലാണ് ഇത്രയും പേര്‍ മരിച്ചത് .വെടിവെപ്പിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സംഭവത്തിന് പിന്നാലെ കറാച്ചിയില്‍ സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുകയാണ്.നഗരത്തിലെ മായ് കൊളാച്ചി റോഡിലുള്ള യു എസ് കോണ്‍സുലേറ്റിന് നേരെയാണ് പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയത്. ഖാംനഈയുടെ വധത്തെത്തുടര്‍ന്ന് പാകിസ്താന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. കറാച്ചിക്ക് പുറമെ സ്‌കര്‍ദു, ലാഹോര്‍ തുടങ്ങിയ നഗരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.സിയാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സ്‌കര്‍ദുവില്‍ പ്രതിഷേധക്കാര്‍ ഐക്യരാഷ്ട്രസഭയുടെ ഓഫീസ് കെട്ടിടത്തിന് തീയിട്ടു. കെട്ടിടം പൂര്‍ണ്ണമായും നശിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ യു എസ് കോണ്‍സുലേറ്റിന് മുന്നിലും വന്‍ പ്രതിഷേധം നടന്നു.