മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

Wait 5 sec.

ന്യൂഡൽഹി | പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ. യു എ ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് അദ്ദേഹം ഫോണിലൂടെ സംസാരിച്ചത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ചർച്ചകളും നയതന്ത്ര നീക്കങ്ങളും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് അദ്ദേഹം നൽകുന്ന ഉറപ്പിനെ ജയ്ശങ്കർ പ്രശംസിച്ചു. സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായും അദ്ദേഹം സംസാരിച്ചു. സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും പ്രവാസികളുടെ സുരക്ഷയും അദ്ദേഹം സഊദി മന്ത്രിയെ അറിയിച്ചു.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി നടത്തിയ ചർച്ചയിൽ ഖത്തറിലെ നിലവിലെ സാഹചര്യങ്ങൾ ജയ്ശങ്കർ വിലയിരുത്തി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് ഖത്തർ ഉറപ്പുനൽകി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജർറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇരു രാജ്യങ്ങളും ഇന്ത്യക്ക് ഉറപ്പുനൽകിയിട്ടുണ്ട്. SummaryIndian External Affairs Minister Dr. S. Jaishankar has held extensive discussions with his counterparts from the UAE, Saudi Arabia, Qatar, Bahrain, and Kuwait to address the rapidly deteriorating security situation in the Gulf. Expressing deep concern over the military escalation, Dr. Jaishankar emphasized the need for dialogue and received firm assurances from all Gulf nations regarding the safety and well-being of the Indian community. India continues to monitor the situation closely, prioritizing regional peace and the protection of its citizens abroad.