കോൺഗ്രസിൻ്റെ യുവജന സംഘടനകളുടെ കാടത്ത സമീപനമാണ് ഇന്ന് ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നത്. വനിതാ ജനപ്രതിനിധിയെയാണ് വഴിയിലിട്ട് കൈകാര്യം ചെയ്തത്.കേരള ചരിത്രത്തിൽ ആദ്യമായി ഉണ്ടായ കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസും അവരുടെ യുവജന സംഘടനകളും മന്ത്രിമാരുടെ പിന്നാലെ പോയി പ്രകോപനം സൃഷ്ടിക്കുകയാണ്. കേരളം ആരോഗ്യ മേഖലയിൽ രാജ്യത്തിനുതന്നെ മാതൃകയായി മുന്നോട്ടുപോകുന്നു. ആ വകുപ്പ് മന്ത്രിക്ക് നേർക്കാണ് ഇത്തരം അനീതികൾ നടക്കുന്നത്. കെ എസ് യുവാണ് ആക്രമണം നടത്തിയത്.കേരള ജനസമൂഹം അതിനെതിരെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.Also read: രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തതിനാൽ മന്ത്രിയെ തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഹീനമായമാർഗമാണ് കോൺഗ്രസിൻ്റേത്: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ ഇത്തരം പ്രവർത്തി അപലപിക്കപ്പെടേണ്ടതാണെന്നും മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. വിഡി സതീശൻ ഇതിനെ ന്യായീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി ആർ അനിലും വിഷയത്തിൽ അപലപിച്ചു.The post അരങ്ങേറിയത് കോൺഗ്രസിൻറെ യുവജന സംഘടനകളുടെ കാടത്ത സമീപനം: മന്ത്രി ജെ ചിഞ്ചുറാണി appeared first on Kairali News | Kairali News Live.