കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി . ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നാടകം പാളിയതായും കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.ആരോഗ്യ മന്ത്രി ആക്രോശിക്കുകയായിരുന്നു. കെഎസ്‌യു പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ അടുത്തേക്ക് പോലും എത്തിയില്ല. ആരോഗ്യമന്ത്രി വെല്ലു വിളിക്കുന്നുണ്ട്. പൊലിസ് ആരോഗ്യമന്ത്രിയ്ക്ക് സംരക്ഷണം ഒരുക്കുന്നുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആരെയും ആക്രമിക്കുന്നത് ഞങ്ങളുടെ അജണ്ടയല്ല. ആരോഗ്യ മന്ത്രി ജനങ്ങളുടെ മുൻപിൽ ഒറ്റപെട്ടുവെന്ന് അദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാൻ മുഖ്യമന്ത്രി ഒരുക്കിയ നാടകമാണ് കണ്ണൂര് നടന്നതെന്ന് കേസി വേണുഗോപാൽ പറഞ്ഞു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണം എന്ന് അദേഹം ആവശ്യപ്പെട്ടു. വിനീതമായി വെല്ലുവിളിക്കുന്നു. പൊലീസിന്റെ കയ്യിലെ സിസിടിവി ഫുട്ടേജ് ഉണ്ടാകുമല്ലോ. ഒരു കെഎസ്‌യുക്കാരൻ മന്ത്രിയുടെ അടുത്ത് പോയി എന്ന് കാണിച്ചാൽ കേരളം നിങ്ങൾ പറഞ്ഞത് വിശ്വസിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മന്ത്രിയെ ആക്രമിച്ചുവെന്നത് നുണ പ്രചരണമാണെന്നും അദേഹം കൂട്ടിച്ചേർത്തു.The post കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha.