എസ് എസ് എഫ് ക്യാമ്പസ് ഇഫ്താര്‍ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ചു

Wait 5 sec.

ആലപ്പുഴ | റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സിന്റിക്കേറ്റിന്റെ കീഴില്‍ നടക്കുന്ന ഇഫ്താര്‍ മീറ്റിന്റെ സംസ്ഥാന ഉദ്ഘാടനം ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്നു.എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷുഹൈബ് കണ്ണൂര്‍, ടി പി സൈഫുദ്ധീന്‍, ബാസിം നൂറാനി, കെ പി അനസ്, അജ്മല്‍ ജൗഹരി, സംസാരിച്ചു.സംസ്ഥാനത്തെ നൂറിലധികം ക്യാമ്പസുകളിലെ 5000ത്തിലധികം ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും ഇഫ്താറും അത്താഴവും നല്‍കിവരുന്നു. മാര്‍ച്ച് 15 നകം കേരളത്തിലെ 500 ക്യാമ്പസുകളിലെ 30,000 ത്തിധികം വിദ്യാര്‍ഥികള്‍ ഗ്രാന്‍ഡ് ഇഫ്താറിന്റെ ഭാഗമാകും. ഇഫ്താറിന് മുമ്പ് നടക്കുന്ന വിജ്ഞാന സദസ്സില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പസുകളില്‍ ഇഫ്താര്‍ മീറ്റ്, ജല്‍സ, ദര്‍സ്, ലഘു ചരിത്ര സന്ദേശം ഉള്‍കൊള്ളുന്ന ക്വിസ് തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നുവരുന്നു.