ഉത്തർപ്രദേശിൽ മൂന്ന് വയസ്സുള്ള കുട്ടിയെ വെട്ടിക്കൊന്ന രണ്ടാനമ്മ അറസ്റ്റിൽ. രണ്ടാനമ്മയായ പൂജയാണ് അറസ്റ്റിലായത്. മകൾ അദിതിയെ (3) ആണ് കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് അദിതിയുടെ അമ്മ മരിക്കുകയും ഒരു മാസം മുമ്പ് ത്രിവേണി മൗര്യ(40) പൂജയെ വിവാഹം കഴിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി ബിജാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. മൗര്യയുടെ പരാതി പ്രകാരം, രാത്രി 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നിലത്ത് എറിയുകയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ALSO READ: വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി; ബിഹാറിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെയാണ് മൗര്യ കണ്ടത്. മൗര്യയുടെ നിലവിളി കേട്ട് തടിച്ചു കൂടിയ ജനങ്ങള്‍, ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂജയെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ചു. ഭർത്താവ് മകളെ കൂടുതൽ സ്നേഹിക്കുന്നുവെന്നും മൗര്യയെ ഒരു പാഠം പഠിപ്പിക്കാനാണ് കൊലപ്പെടുത്തിയതെന്ന് പൂജ പൊലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.The post ‘ഭർത്താവിന് സ്നേഹം മകളോട് മാത്രം, എന്നോടില്ല’; യുപിയിൽ മൂന്നു വയസുകാരിയെ രണ്ടാനമ്മ വെട്ടിക്കൊന്നു, അറസ്റ്റ് appeared first on Kairali News | Kairali News Live.