‘നാടകം എന്‍റെ ജീവിതം’; സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്നും ബീന ആർ ചന്ദ്രൻ

Wait 5 sec.

നാടകം തന്‍റെ ജീവിതമാണെന്നും സിനിമയെ അംഗീകാരത്തിനുള്ള അവസരമായാണ് കാണുന്നതെന്നും നടി ബീന ആർ ചന്ദ്രൻ. ‘ഒറ്റ ഞാവൽമരം’ എന്ന ഏകപാത്ര നാടകത്തിന്‍റെ മുംബൈയിലെ ആദ്യ അരങ്ങേറ്റത്തിന് ശേഷം സംസാരിക്കുകയായിരുന്നു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബീന ടീച്ചർ. ഇപ്റ്റ കേരള മുംബൈ ചാപ്റ്ററാണ് നാടകത്തിന് വേദിയൊരുക്കിയത്.തത്ത എങ്ങിനെയാണോ ചിറകടിച്ചു കൂട് തകർത്തുയരുന്നത് അത് പോലെ സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് നടി ബീന ആർ ചന്ദ്രൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം നാടക പ്രവർത്തനങ്ങളിൽ മുഴുകിയ ബീന ആർ ചന്ദ്രന് ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ വേഷത്തിനായിരുന്നു സിനിമാ പുരസ്കാരം. ALSO READ; ഇന്ത്യയുടെ വളർച്ചയിൽ സ്ത്രീകൾ കേന്ദ്ര ശക്തികളാകണമെന്ന് ഡോ. പ്രീതി അദാനിനാടകവേദികളിൽ സജീവമായ ബീന മാധവിക്കുട്ടിയുടെ കഥയായ ‘വേനലിന്റെ ഒഴിവ്’ അടിസ്ഥാനമാക്കി ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചത് ആഗോളശ്രദ്ധ നേടിയിരുന്നു. ഇതാദ്യമായാണ് മുംബൈയിൽ അരങ്ങേറുന്നത്. വിവിധ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ആർ ചന്ദ്രൻ, കലാപാഠശാലയുടെ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സജീവമാണ് ബീന. പുത്തൻ തലമുറയിലേക്ക് നാടകത്തിന്‍റെ സ്നേഹ ഭാഷ പകരാൻ ഉള്ള ശ്രമമാവും തന്‍റെ ഭാവി ജീവിതമെന്നും ബീന ആർ ചന്ദ്രൻ പറയുന്നു.The post ‘നാടകം എന്‍റെ ജീവിതം’; സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്നും ബീന ആർ ചന്ദ്രൻ appeared first on Kairali News | Kairali News Live.