ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിൽ അശാന്തി പടർത്താനും ക്രമസമാധാന അന്തരീക്ഷം തകർക്കാനും കോൺഗ്രസ് ബോധപൂർവം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസി ഉൾപ്പെടെയുള്ളവർ ആണ് ആക്രമണം അഴിച്ചുവിട്ടത്.മന്ത്രിയുടെ അഭാവത്തിൽ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് നടത്തിയ സമരത്തിന്റെ തുടർച്ചയാണ് കണ്ണൂരിലെ ഈ അക്രമമെന്ന് സജീവ് ചൂണ്ടിക്കാട്ടി. ഇത്തരം അക്രമങ്ങളിലൂടെ ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് കെഎസ്‌യുവും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ കെഎസ്‌യു സംസ്ഥാന നേതൃത്വം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ എസ് യു ആക്രമണം; കൈയ്ക്കും കഴുത്തിനും പരുക്ക്ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന മന്ത്രിയെ അനാവശ്യമായി ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഈ അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ജനാധിപത്യപരമായ സമരങ്ങൾക്ക് തങ്ങൾ എതിരല്ലെങ്കിലും, ഇത്തരം ‘സമരാഭാസങ്ങളെ’ തെരുവുകളിൽ ശക്തമായി പ്രതിരോധിക്കുമെന്നും പി എസ് സഞ്ജീവ് മുന്നറിയിപ്പ് നൽകി.The post കേരളത്തിൽ അശാന്തി പടർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു; ഇത്തരം ‘സമരാഭാസങ്ങളെ’ തെരുവുകളിൽ ശക്തമായി പ്രതിരോധിക്കുമെന്നും പി.എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.