ഫ്രിഡ്ജിൽ വെച്ചതെല്ലാം വീണ്ടും ചൂടാക്കി ക‍ഴിക്കാമോ? ശരീരത്തിന് അപകടകാരിയായേക്കാവുന്ന ഭക്ഷണങ്ങൾ ഇതാ…

Wait 5 sec.

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് മൈക്രോവേവിലോ ആവിയിലോ ചൂടാക്കി കഴിക്കുന്നത് പലരുടെ വീട്ടിലും പതിവായിട്ടുള്ള കാര്യമാണ്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. ചില വിഭവങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ ഭക്ഷണത്തിൽ ഹാനികരമായ ബാക്ടീരിയകളും രാസപ്രതികരണങ്ങളും ഉണ്ടാകുന്നത് മൂലം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ പറയുന്നു. വീണ്ടും ചൂടാക്കി ക‍ഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞാലോ?ചോറ്ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷണമാണ് ചോറ്. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കൂടിയാണ് ചോറ്. എന്നാൽ പാചകം ചെയ്ത ശേഷം ഏറെ നേരം പുറത്തുവെച്ചാൽ ബാക്ടീരിയകൾ വേഗത്തിൽ വളരാൻ വളരെയധികം സാധ്യതയുണ്ട്. പ്രത്യേകിച്ച് ബാസില്ലസ് സെറീയസ് പോലുള്ള ബാക്ടീരിയകൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. അതിനാൽ ചോറ് ബാക്കിയുണ്ടെങ്കിൽ ഉടൻ തന്നെ തണുപ്പിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ALSO READ: ഗ്യാസ് തീരുന്നതോർത്ത് ഇനി പേടി വേണ്ട; പാചകവാതകം ലാഭിക്കാൻ ഇതാ 5 എളുപ്പവഴികൾഉരുളക്കിഴങ്ങ്ഉരുളക്കിഴങ്ങ് എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും പാകം ചെയ്ത ശേഷം ഏറെ നേരം പുറത്തുവെച്ചാൽ അപകടസാധ്യതയുണ്ട്. ക്ലോസ്ട്രിഡിയം ബോട്ടുലിനം പോലുള്ള ബാക്ടീരിയ വളരാൻ സാഹചര്യമുണ്ടാകാം. അതിനാൽ പാകം ചെയ്ത ഉടൻ കഴിക്കുകയോ, ബാക്കി വന്നാൽ വേഗത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ വേണം.ചീരയും മറ്റു ഇലക്കറികളുംചീര പോലുള്ള ഇലക്കറികൾ പോഷകസമൃദ്ധമാണ്. എന്നാൽ ഇവയിൽ ഉള്ള നൈട്രേറ്റുകൾ വീണ്ടും ചൂടാക്കുമ്പോൾ നൈട്രൈറ്റുകളായി മാറാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാകാം എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ ഇലക്കറികൾ പാകം ചെയ്ത ഉടൻ തന്നെ കഴിക്കുന്നതാണ് നല്ലത്.ചിക്കൻചിക്കൻ പ്രോട്ടീനിന്റെ നല്ല ഉറവിടമാണ്. എന്നാൽ വീണ്ടും വീണ്ടും ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ പ്രോട്ടീൻ ഘടനയിൽ മാറ്റമുണ്ടാകാം. ഇത് ദഹനപ്രശ്നങ്ങൾക്കും ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാം. അതിനാൽ വീണ്ടും ചൂടാക്കേണ്ടി വരുമ്പോൾ നന്നായി, എന്നാൽ അമിത താപനില ഒഴിവാക്കി ചൂടാക്കണം.The post ഫ്രിഡ്ജിൽ വെച്ചതെല്ലാം വീണ്ടും ചൂടാക്കി ക‍ഴിക്കാമോ? ശരീരത്തിന് അപകടകാരിയായേക്കാവുന്ന ഭക്ഷണങ്ങൾ ഇതാ… appeared first on Kairali News | Kairali News Live.