ഫിഷറീസ് വകുപ്പിൽ ജോലി ചെയ്യാൻ അവസരം; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം

Wait 5 sec.

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യാൻ അവസരം. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. മൂന്ന് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.Also read: ഡ്രോണ്‍ പൈലറ്റ് ആകാൻ താത്പര്യം ഉണ്ടോ? കോഴ്സ് പഠിക്കാൻ അവസരംസി .എ . ഇന്റർ യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപയാണ് ലഭിക്കുക. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ എ ഡി എ കെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട് വരെയാണ്. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്), ടി.സി 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക് 0471 2322410 എന്ന നമ്പറിൽ ബന്ധപ്പെടുക.The post ഫിഷറീസ് വകുപ്പിൽ ജോലി ചെയ്യാൻ അവസരം; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.