വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ശ്രീനാരായണ ധര്‍മ്മ പ്രബോധന ട്രസ്റ്റ്

Wait 5 sec.

കൊച്ചി | എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ശ്രീനാരായണ ധര്‍മ്മ പ്രബോധന ട്രസ്റ്റ്. പത്മഭൂഷന്‍ പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണെന്നും വെള്ളാപ്പള്ളിയ്‌ക്കെതിരെ നിരവധി കേസുകളുണ്ടെന്നും അതില്‍ പുരസ്‌കാരം നല്‍കുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ആത്മഹത്യ പ്രേരണ കേസിലും അഴിമതി കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ക്രിമിനല്‍ കേസുള്ള ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് തെറ്റാണ്. ഇക്കാര്യം പരിശോധിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ് കോടതി. ശ്രീനാരായണ ധര്‍മ്മ പ്രബോധന ട്രസ്റ്റിന്റെ് എന്ന സംഘടനയുടെ പേരില്‍ നല്‍കിയ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.