കിഫ്ബിയെയും ബജറ്റിനെയും സഭയിലെ വികസന ചർച്ചകളെയും എതിർക്കും; പക്ഷെ പദ്ധതി നടപ്പിലായാൽ ഫ്ലക്സിൽ ഞങ്ങളുടെ ഫോട്ടോ മാത്രം മതി

Wait 5 sec.

2016 മുതൽ 2026 വരെയുള്ള ഒരു ദശാബ്ദം അതിവേ​ഗവും മുൻകാലങ്ങളിൽ നിന്ന വ്യത്യസ്തമായിട്ടുള്ള വികസന വളർച്ചക്കുമാണ് കേരളം അനുഭവിച്ചറിഞ്ഞത്. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ നൈപുണ്യത്തിൽ നാനാതുറകളിലും കേരളം വികസനത്തിന്റെ സ്വാദ് അറിഞ്ഞ് കാലഘട്ടമാണ് ഇത്. എന്നാൽ ഇതേ കാലഘട്ടത്തിൽ കേരളത്തിന്റെ പ്രതിപക്ഷം എന്താണ് ചെയ്തു കൊണ്ടിരുന്നത്. കേരളത്തിന്റെ വികസനത്തിന്റെ ഇന്ധനം പകരുന്ന കിഫ്ബിയെ എതിർക്കുകയും വസ്തുതാവിരുദ്ധമായ നുണ പ്രചാരണങ്ങൾ നടത്തുകയും ചെയ്തു.കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ തുല്യമായി വികസന പദ്ധതികൾ നടപ്പിലാക്കപ്പെട്ടു. പ്രതിപക്ഷ എംഎൽഎമാർ തങ്ങളുടെ മണ്ഡലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വികസനത്തിന്റെ ഈ ഫ്ലെക്സുകൾ തന്നെയാണ് അതിനുള്ള തെളിവ്. ഈ പദ്ധതികളുടെ ഫ്ലക്സിൽ എംഎൽഎമാരുടെ ഫോട്ടോ മാത്രമാണുള്ളതെങ്കിലും ഈ പദ്ധതികൾ നടപ്പിലാക്കുന്നത് കേരള സർക്കാരാണ്. ഇവയ്ക്ക് പണം അനുവദിച്ചിട്ടുള്ളത് കേരള മന്ത്രിസഭയിലൂടെയാണ്. പണി നടത്തുന്നത് പൊതുമരാമത്ത് വകുപ്പാണ്. എന്നാൽ പടം മാത്രം എം എൽ എയുടെയും. വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനെ എതിർത്ത പ്രതിപക്ഷ എംഎൽഎമാർ തന്നെയാണ് സ്വന്തം മണ്ഡലത്തിൽ ഫ്ലക്സ് വെച്ച് ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നതും.Also Read: ‘മുസ്ലിം ലീഗ് ഇല്ലാതായാൽ കേരളം ഉണ്ടാവില്ല’; വി.ഡി. സതീശന്റെ പ്രസ്താവന കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളി ?കിഫ്ബിയെ എതിർക്കുകയും ബജറ്റിലെ പ്രഖ്യാപനങ്ങൾ മുടക്കാൻ അഹോരാത്രം പണിയെടുക്കുകയും സഭയൽ വികസനത്തെ പറ്റിയുള്ള ചർച്ചകൾ തടസപ്പെടുത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് സാമൂഹികമാധ്യമങ്ങളിലൂടെ ഇപ്പോൾ ജനങ്ങൾ തുറന്നുകാട്ടുകയാണ്. കേരളത്തിന്റെ വികസനത്തിന് ഊർജം പകരുന്ന ഏത് പദ്ധതികൾ പ്രഖ്യാപിച്ചാലും അത് മുടക്കുമെന്ന് ഒരു മടിയുമില്ലാതെ പറയുന്ന പ്രതിപക്ഷം പിന്നീട് അതിന്റെ ക്രെഡിറ്റ് എടുക്കാൻ വന്ന് സ്വയം അപഹാസ്യരാകുകയാണ് ഇപ്പോൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ അതിന്റെ പ്രത്യക്ഷ ഉദാഹരണവുമാണ്. ബജറ്റിനെതിരെ ഘോര ഘോരം പ്രസം​ഗിക്കുകയും ബജറ്റിലെ പദ്ധതികളെ അവഹേളിക്കുകയും ചെയ്തതിനു ശേഷം ഹരിപ്പാട് മണ്ഡലത്തിന് ലഭിച്ച പദ്ധതികളെ പറ്റി സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റ് ചെയ്ത രമേശ് ചെന്നിത്തലയുടെ പിന്നാലെ തന്നെ ​ഗമിക്കുകയാണ് മറ്റ് പ്രതിപക്ഷ എംഎൽഎമാരും.വികസനത്തിന്റെ സ്വാദ് അറിയാത്ത ഒരു മേഖലയും ഒരു മണ്ഡലവും കേരളത്തിൽ ഇല്ല. വികസനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഒരു വിവേചനവും കേരളത്തിന്റെ സർക്കാർ കാണിച്ചിട്ടുമില്ല. അതിനാൽ തന്നെയാണ് വികസനത്തിന്റെ സ്വാദ് അറിഞ്ഞ കേരളജനത ഇടതുപക്ഷ സർക്കാരിനെ ഹൃ​ദയപക്ഷമായി ചേർത്തു നിർത്തുന്നതും.The post കിഫ്ബിയെയും ബജറ്റിനെയും സഭയിലെ വികസന ചർച്ചകളെയും എതിർക്കും; പക്ഷെ പദ്ധതി നടപ്പിലായാൽ ഫ്ലക്സിൽ ഞങ്ങളുടെ ഫോട്ടോ മാത്രം മതി appeared first on Kairali News | Kairali News Live.