‘വർഷങ്ങളായുള്ള സാധാരണക്കാരുടെ ഭൂമി പ്രശ്നം ഈ സർക്കാർ പരിഹരിച്ചു’: മന്ത്രി കെ രാജൻ

Wait 5 sec.

കേരളത്തിൽ കാലങ്ങളായി നിലനിന്നിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് ഈ സർക്കാരിന്റെ കാലത്ത് ഗണ്യമായ പരിഹാരം കാണാൻ സാധിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ. സംസ്ഥാനതല പട്ടയ വിതരണ മേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ താലൂക്കിലെ മലയോര മേഖലയിൽ 2011-16 കാലയളവിൽ കേവലം 18 പട്ടയങ്ങൾ മാത്രം വിതരണം ചെയ്ത സ്ഥാനത്ത്, ഈ ചുരുങ്ങിയ കാലയളവിൽ 2634 പട്ടയങ്ങൾ നൽകാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിനായി വനം വകുപ്പുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളുടെ ഫലമായി 4327 അപേക്ഷകൾ കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, വർഷങ്ങളായി നിലനിന്നിരുന്ന തീരദേശ ഭൂമിയിലെ പട്ടയ പ്രശ്നങ്ങൾക്കും പരിഹാരമായി. ചാവക്കാട് കടപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 1859 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.ALSO READ: പുതുചരിത്രം സൃഷ്ടിച്ച് LDF സർക്കാർ: കേരളീയർക്ക് സന്തോഷവും അഭിമാനവും പകരുന്ന നേട്ടമെന്ന് മുഖ്യമന്ത്രി; സംസ്ഥാനതല പട്ടയ വിതരണമേള ഉദ്ഘാടനം ചെയ്തുപട്ടയം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയർത്തി എന്നത് സുപ്രധാന തീരുമാനമായി മന്ത്രി ചൂണ്ടിക്കാട്ടി. 13 വർഷങ്ങൾക്ക് ശേഷം വരുത്തിയ ഈ മാറ്റം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘വർഷങ്ങളായുള്ള സാധാരണക്കാരുടെ ഭൂമി പ്രശ്നം ഈ സർക്കാർ പരിഹരിച്ചു’: മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.