അഹമ്മദാബാദ് | ട്വന്റി 20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ന് വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സെമി ഫൈനൽ സാധ്യതകൾ ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഈ വിജയം അനിവാര്യമാണ്.ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇരു ടീമുകളും എത്തുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. മറുവശത്ത്, സിംബാബ്‌വെയെ 107 റൺസിന് തകർത്താണ് വെസ്റ്റ് ഇൻഡീസ് വരുന്നത്. ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് വിൻഡീസിന്റെ കരുത്ത്.ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിക്കുകയും, ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെയെ തോൽപ്പിക്കുകയും ചെയ്താൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഫൈനൽ യോഗ്യത ഉറപ്പിക്കാം. ഇന്ത്യൻ ആരാധകരും ഇന്ന് ദക്ഷിണാഫ്രിക്കയുടെ വിജയത്തിനായി കാത്തിരിക്കുകയാണ്.SummarySouth Africa and West Indies face off today in a crucial T20 World Cup 2026 Super 8 match at the Narendra Modi Stadium in Ahmedabad. Both teams are currently unbeaten in the tournament, making this a high-stakes encounter for semi-final qualification. Indian fans are also closely watching the game, as a South African victory would simplify India’s path to the knockouts.