കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടായേക്കും. ഊർജം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ക‍ഴിഞ്ഞ 27ന് ആണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദശനത്തിന് പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തുന്നത്. മുംബൈയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. വാണിജ്യം, നിക്ഷേപം, ഇന്തോ-പസഫിക് പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.Also Read: ഇറാനെ ആക്രമിക്കാൻ ശനിയാഴ്ച രാവിലെ തിരഞ്ഞെടുത്തത് ആ കാരണം കൊണ്ട്പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മാർക്ക് കാർണി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ നവംബറിൽ ജോഹന്നാസ്ബർഗിൽ നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോദിയും മാർക്ക് കാർണിയും അവസാനമായി കണ്ടത്. അതേസമയം, ഇന്ന് ഇന്ത്യ-കാനഡ സി ഇ ഒ ഫോറത്തിലും ഇരുനേതാക്കളും പങ്കെടുക്കുന്നതായിരിക്കും.The post ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; മാർക്ക് കാർണി- നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന് appeared first on Kairali News | Kairali News Live.