അമേരിക്ക –ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയിൽ കുത്തനെ ഉയർന്നു സ്വർണവും വെള്ളിയും . രാഷ്ട്രീയ അനിശ്ചിതത്വം വർധിച്ചതോടെ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വർണത്തിലേക്കാണ് നിക്ഷേപകർ വലിയ തോതിൽ തിരിയുന്നതാണ് ഇതിനു പിന്നിലെ കാരണം.അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5,200 ഡോളർ കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം മാത്രം സ്വർണവിലയിൽ 20 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിവിലയും സമാന രീതിയിൽ ഉയർച്ച കാട്ടുകയാണ്.വാഷിംഗ്ടണും ,ടെഹ്റാനും തമ്മിലുള്ള ചർച്ചകൾക്ക് ഒമാൻ മധ്യസ്ഥത വഹിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ ധാരണയിലേക്കെത്തിയിട്ടില്ലെന്നാണ് സൂചന. സംഘർഷവും അനിശ്ചിതത്വവും തുടർന്നാൽ വിലയിൽ കൂടുതൽ ചാഞ്ചാട്ടം ഉണ്ടാകാം.Also Read: ‘അമേരിക്കന്‍ സാമ്രാജ്യത്വം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളി’; സിപിഐഎംഇന്ത്യൻ വിപണിയിൽ ഇന്നത്തെ അവധിക്കുശേഷം നാളെ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണെങ്കിൽ ആഗോള വിപണിയിൽ സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കാനും സാധ്യത തള്ളിക്കളയാനാകില്ല. അതുപോലെ ഇന്ത്യയിലും സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലയിലെത്താൻ സാധ്യതയുണ്ട്.എന്നാൽ സംഘർഷത്തിന്റെ ദിശയും ദൈർഘ്യവും ആശ്രയിച്ചായിരിക്കും വിലയുടെ അന്തിമ ഗതി.The post ആഗോള സംഘർഷം ഇന്ത്യയിൽ സ്വർണ ഷോക്കാകുമോ? വില രണ്ട് ലക്ഷം കടക്കുമോ? appeared first on Kairali News | Kairali News Live.