മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കയ്യടി; ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദിഖ് എംഎൽഎയ്ക്ക് കൂവൽ

Wait 5 sec.

വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി സിദ്ദിഖിനെ കൂകി വിളിച്ച് ആളുകൾ. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂകി വിളികൾ ആദ്യം എത്തിയത്. ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂകി വിളിയുണ്ടായി. ഇടതുസർക്കാരിന്റെ ആർജവത്തോടുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്ന് വയനാട് ടൗൺഷിപ്പ് ഉയർന്നു പൊങ്ങിയിരിക്കുന്നത്. എന്നാൽ എല്ലാത്തിന്റെയും അവസാനം ക്രഡിറ്റ് എടുക്കാൻ കോൺഗ്രസ് നേതാക്കൾ എത്തിയതായും തോന്നും. ടൗൺഷിപ്പിൽ തങ്ങളുടെകൂടി പണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസിലെ പല നേതാക്കളും അത്തരത്തിൽ പണം നൽകാത്തതായിട്ടും റിപ്പോർട്ടുകളുണ്ട്. ആ കണക്കുകൾ ഒന്ന് നോക്കാം.യു ഡി എഫിൻ്റെ ചില എംഎൽഎമാരും എംപിമാരും ( എല്ലാവരും നൽകിയിട്ടില്ല) ഉൾപ്പെടെ ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് യു ഡി എഫിൻ്റെ ഭാഗമായി ആകെ നൽകിയത് പത്തൊമ്പത്ത് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപ മാത്രം ( 19,61,500 ) ആണ്. അതായത് ഒരു വീടിന് പോലുമുള്ള തുക തികച്ചില്ല.ALSO READ: കരുതൽ! ദുരന്തബാധിതർക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്ഐചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യർത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോൾ പണം നൽകരുതെന്ന് പറഞ്ഞ് ക്യാമ്പയിൻ എടുത്തവരാണ് കോൺഗ്രസും കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനകളും. എന്നാൽ, ചൂരൽമല ദുരന്ത ബാധിതർക്കായി വീട് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എമ്മുമായി ബന്ധപ്പെട്ട വർഗ്ഗബഹുജന – സർവ്വീസ് സംഘടനകൾ നൽകിയ തുകയിൽ ചിലത് താഴെ നൽകുന്നു.ഡിവൈഎഫ്ഐ – 20 കോടികോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സിഐടിയു) – 3 കോടികർഷകസംഘം – 1 കോടിമഹിളാ അസോസിയേഷൻ – 58 ലക്ഷംഎസ് എഫ് ഐ – 15 ലക്ഷംകെ എസ് ടി എ – 1കോടി 60 ലക്ഷംഎൻ ജി ഒ യൂണിയൻ – 1 കോടികെ ജി ഒ എ – 80 ലക്ഷംഎ കെ ജി സി ടി – 50 ലക്ഷംഎ കെ പി സി ടി എ – 20 ലക്ഷംബെഫി – 30 ലക്ഷംപരാമർശിച്ച സംഘടനകൾക്ക് പുറമേ മറ്റ് സംഘടനകളും നൽകി. സിപിഐഎം പ്രവർത്തകർ ദുരിതാശ്വാസ നിധിയിലക്ക് പണം നൽകുകയും ക്യാമ്പയിൻ ഏറ്റെടുക്കുകയും ചെയ്തു.UDF അനുകൂല സർവ്വീസ് സംഘടനകൾ സാലറി ചലഞ്ചിനെ എതിർത്ത് ക്യാംപയിൻ നടത്തിയപ്പോൾ സർവ്വീസ് മേഖലയിലുള്ള ഇടതുപക്ഷ സംഘടനകൾ സംഘടന എന്ന നിലയിൽ ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് പുറമേ സാലറി ചലഞ്ചിലൂടെയും ഫണ്ട് നൽകി. ഈ നിലയിൽ 200 കോടിയിലധികം നൽകി. സി പി ഐ എമ്മിൻ്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മറ്റ് പാർട്ടികളുടെയും ഭാഗമായ മുഴുവൻ എം എൽ എമാരും , എം പി മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സി പി ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി. AIYF ഉൾപ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ സംഘടനകളും പാർട്ടികളും ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി. ഇതിനെല്ലാം അപ്പുറം സി പി ഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് സമാനതകളില്ലാത്ത ദുരന്ത മുഖത്ത് പകച്ച് നിൽക്കാതെ ദുരന്ത ബാധിതരെ ചേർത്ത് നിർത്തിയതും ലോകോത്തര നിലവാരമുള്ള ടൗൺഷിപ്പ് ഉൾപ്പെടെ ഒരുക്കിയതും.The post മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കയ്യടി; ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദിഖ് എംഎൽഎയ്ക്ക് കൂവൽ appeared first on Kairali News | Kairali News Live.