ഇറാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റം;കോഴിക്കോട് സിപിഐഎം യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു

Wait 5 sec.

ഇറാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു. മാനാഞ്ചിറ സ്ക്വയറിൽ സമാപിച്ച പ്രതിഷേധ പ്രകടനം സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.Also read: പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹെയ്ഫ പോർട്ടും ജീവനക്കാരും സുരക്ഷിതമെന്ന് അ​ദാനി ​ഗ്രൂപ്പ്ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ കടന്നുകയറ്റങ്ങൾ ലോകജനത ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ന് ഇറാനു സംഭവിച്ചത് നാളെ മറ്റേതൊരു രാജ്യത്തിനും സംഭവിക്കാവുന്നതാണെന്നും, ലോകത്തെ എല്ലാ ഭരണാധികാരികളും ഈ യാഥാർത്ഥ്യം ഓർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ പ്രകടനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരും പങ്കെടുത്തു.English Summary: Protesting the U.S. intervention against Iran, the Communist Party of India (Marxist) Kozhikode district committee organized an anti-war rally in Kozhikode. The march concluded at Mananchira Square and was inaugurated by district secretary M. Mehboob.The post ഇറാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റം; കോഴിക്കോട് സിപിഐഎം യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.