ആരാധകർ ആവേശത്തോടെ കാത്തിരുന്ന കല്യാണം ആയിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. ഫെബ്രുവരി 26-നാണ് ഇരുവരുടെയും വിവാഹിതരായത്. ആരാധകർ സ്നേഹത്തോടെ നൽകിയ ‘വിരോഷ്’ എന്ന പേരാണ് അവർ വിവാഹത്തിനായി സ്വീകരിച്ചതും. ഇപ്പോഴിതാ വിവാഹാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മധുരം വിതരണം ചെയ്യാനും ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനും തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. അതിന്റെ വിവരങ്ങളും രണ്ടുപേരും സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുമുണ്ട്. മാർച്ച് ഒന്നിന്, ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മധുരം വിതരണം ചെയ്യാൻ ട്രക്കുകൾ പുറപ്പെടുമെന്ന് ആണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ഇരുവരും അറിയിച്ചിരിക്കുന്നത്.‘ഈ രാജ്യത്തെ മനോഹരമായ ജനങ്ങൾക്ക്. നിങ്ങൾ എപ്പോഴും ഞങ്ങളുടെ യാത്രയുടെയും ഞങ്ങളുടെ സ്‌നേഹത്തിന്റെയും ഭാഗമായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങളുടെ വിവാഹം ആഘോഷിക്കാൻ സാധിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷം നൽകും. ഇന്ത്യ എങ്ങനെയാണ് എല്ലാം ആഘോഷിക്കാറുള്ളത്? മിഠായികളും ഭക്ഷണവും കൊണ്ടാണ് ആഘോഷിക്കാറുള്ളത്. ഈ നിമിഷം നിങ്ങളുമായി പങ്കുവെക്കാൻ മാർച്ച് ഒന്നിന് സ്‌നേഹവും മധുരവും നിറഞ്ഞ ട്രക്കുകൾ രാജ്യത്തുടനീളം ഞങ്ങൾ അയയ്ക്കുന്നു. കൂടാതെ രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങളിൽ അന്നദാനം നടത്തും. നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങൾ തേടുന്നു’, എന്നാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.ALSO READ: അർജിത് സിങ് ആരാധകർക്ക് സന്തോഷവാർത്ത; ആദ്യ സ്വതന്ത്രഗാനം പുറത്ത്മധുരം വിതരണംചെയ്യുന്ന സംസ്ഥാനങ്ങളിലെ നഗരങ്ങളുടെയും അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളുടെയും പട്ടികയും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം മധുരവുമായി പ്രത്യേക ട്രക്കുകൾ എത്തും. കൂടാതെ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ആസ്സാം, ഉത്തർപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ 16 പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനവും താരങ്ങൾ നടത്തും.The post വിവാഹത്തിന് പോയില്ലെങ്കിലെന്താ, മധുരം കയ്യിലെത്തും; രാജ്യത്തുടനീളം മധുരം വിതരണവും ക്ഷേത്രങ്ങളിൽ അന്നദാനവും നടത്താൻ രശ്മികയും വിജയും appeared first on Kairali News | Kairali News Live.