വലത് കാലിലും നട്ടെല്ലിലും ഒന്നിലധികം ഒടിവ്, എട്ട് മാസം ബെഡ്റെസ്റ്റ്; വിവരങ്ങൾ പങ്കു വച്ച് നടി സ്നേഹ

Wait 5 sec.

മലയാളത്തിലും തമിഴിലും ഏറെ ആ​രാധകരുള്ള നായിക നടിയാണ് സ്നേഹ. തമിഴ് സിനിമ മേഖലയിലാണെങ്കിലും നിരവധി മലയാള സിനിമകളിലും നടി തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്. തൻ്റേതായ അഭിനയ ശൈലികൊണ്ടും തനിമ കൊണ്ടുമാണ് നടി ജനങ്ങൾക്ക് പ്രയപ്പെട്ട നായികയായത്. ഇപ്പോഴിതാ തനിക്ക് സംഭവിച്ച വലിയൊരു അപകടത്തിന്റെ വിവിരങ്ങൾ പങ്കു വച്ചിരിക്കുകയാണ് സ്നേഹ. തൻ്റെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ പാർത്ഥിപൻ കനവ് എന്ന സിനിമയുടെ കഥകേട്ടത് പോലും ആ അപകട കിടക്കയിൽ നിന്നാണെന്ന് സ്നേഹ പറഞ്ഞു. 2003 ലാണ് അപകടമുണ്ടാകുന്നത്. എല്‍ ത്രി, എല്‍ ഫോര്‍ ഫ്രാക്ചര്‍, ബാക്ക് ബോണ്‍, വലത് കാലില്‍ ഒന്നിലധികം ഒടിവ്, ഇടത് കാലില്‍ കണ്ണാടി ചില്ല് തറച്ച് വലിയൊരു മുറിവ്, അതിന് സ്റ്റിച്ചിട്ട് ഇട്ടിട്ടുണ്ടായിരുന്നു. Also read: ഗൂഗിൾ മാപ്പ് പറയുന്ന സമയമല്ല ഗ്രൗണ്ട് റിയാലിറ്റി; മുംബൈയിൽ പതിനെട്ട് കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് രണ്ട് മണിക്കൂർ, അനുഭവം പങ്കുവെച്ച് നടൻ അശോകൻഎട്ട് മാസം കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല എന്നാണ് പറഞ്ഞിരുന്നത് ഇതിൻ്റെ വിവരങ്ങളാണ് നടി ഒരു സദസ്സിൽ പറഞ്ഞിരിക്കുന്നത്. അപകടം പറ്റി മൂന്നാം ദിവസം ആശുപത്രി കിടക്കിയിലാണ് സ്നേഹ പാർത്ഥിപൻ കനവിൻ്റെ കഥ കേട്ടത്. കഥ സ്നേഹയ്ക്ക് ഇഷ്ടപ്പെട്ടതായും അന്നത്തെക്കാലത്ത് ഒരു നടിക്ക് ഇരട്ട വേഷം കിട്ടുകയെവന്നത് വലിയ കാര്യമാണെന്നും സ്നേഹ പറഞ്ഞു.The post വലത് കാലിലും നട്ടെല്ലിലും ഒന്നിലധികം ഒടിവ്, എട്ട് മാസം ബെഡ്റെസ്റ്റ്; വിവരങ്ങൾ പങ്കു വച്ച് നടി സ്നേഹ appeared first on Kairali News | Kairali News Live.