തിരുവനന്തപുരം വികാസ് ഭവനിലെ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐ.ടി സാങ്കേതിക വിദഗ്ധനെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. എം.ടെക് / എം.ഇ/ ബി.ടെക് / ബി.ഇ / എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.Also read: ജീവിതം സുരക്ഷിതമാക്കാം…റിസർവ് ബാങ്കിൽ 650 ഒഴിവുകൾ; ജോലിക്കായി എന്തൊക്കെ ചെയ്യണം?ഇത് കൂടാതെ കമ്പ്യൂട്ടർ പ്രോഗ്രാമറായി കുറഞ്ഞത് 2 വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണ ലഭിക്കും. 37,800 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം മാർച്ച് 19ന് മുൻപായി അപേക്ഷ സമർപ്പിക്കണം. empsainik@gmail.com എന്ന ഇമെയിലേക്കോ സൈനിക് വെൽഫെയർ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ അപേക്ഷ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2303654 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.English summary : The Directorate of Military Welfare, Vikas Bhavan, Thiruvananthapuram is recruiting an IT technician. The appointment is made on a contract basis for a period of one year.The post വികാസ് ഭവനിനിൽ ഐ.ടി സാങ്കേതിക വിദഗ്ധൻ അകാൻ അവസരം appeared first on Kairali News | Kairali News Live.