പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാ‍ഴ്ച നടത്തി വി കെ ശ്രീകണ്ഠൻ എം പി. ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലുമായി അടൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുലിനെ നേരിട്ട് സന്ദർശിക്കുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രമുഖ അംഗം കൂടിയാണ് വി കെ ശ്രീകണ്ഠൻ.അതേസമയം, രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ക‍ഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ജാമ്യ വ്യവസ്ഥ രാഹുൽ ലംഘിച്ചു എന്ന് കാട്ടിയാണ് പ്രാസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്.ALSO READ: ആറ്റുകാൽ പൊങ്കാല: ‘അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന പാളയം ഇമാമിന്റെ കരുതലാണ് യഥാർത്ഥ കേരള സ്റ്റോറി’; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിഈ മാസം 17ന് രാഹുൽ വാട്ട്സ് ആപ്പ് കോൾ ചെയ്തതായി അതിജീവിത പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ജാമ്യ വസ്തുക്കളുടെ ലംഘനമാണ് എന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. The post അന്തർധാര സജീവം; രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വി കെ ശ്രീകണ്ഠൻ എംപി appeared first on Kairali News | Kairali News Live.