വീണ്ടും കുതിപ്പ്‌: പവന് 2,320 രൂപയുടെ വര്‍ധന

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ്. പവന് 2,320 രൂപ കൂടി 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്കാണിത്. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 5,183.71 ഡോളറിലെത്തി. അതേസമയം യു എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.15 ശതമാനം ഉയര്‍ന്ന് 5,201.99 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.