ബൊളീവിയയിൽ കറൻസിയുമായി പോയ വ്യോമസേന വിമാനം തകർന്നു വീണു: 15 മരണം

Wait 5 sec.

ലാ പാസ് | ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനം തകർന്നു വീണ് 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം എൽ ആൾട്ടോയിലെ തിരക്കേറിയ പാതയിലേക്കാണ് വിമാനം തകർന്നു വീണത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുതിയതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയായിരുന്ന സൈനിക കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബൊളീവിയയുടെ ഭരണസിരാകേന്ദ്രമായ ലാ പാസിന് സമീപമാണ് വിമാനം തകർന്നു വീണത്. അപകടത്തിന് പിന്നാലെ റോഡിൽ ചിതറിക്കിടന്ന നോട്ടുകൾ ശേഖരിക്കാൻ ആളുകൾ തടിച്ചുകൂടിയത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അധികൃതർക്ക് വാട്ടർ ഹോസുകൾ ഉപയോഗിക്കേണ്ടി വന്നു.അപകടത്തിൽ വിമാനത്തിനും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിമാനാപകടത്തെത്തുടർന്ന് എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.SummaryAt least 15 people were killed when a Bolivian Air Force Hercules aircraft crashed onto a busy street in El Alto during poor weather. The military cargo plane was transporting newly printed banknotes, which were scattered across the site, leading to chaotic scenes as locals tried to collect them. Authorities temporarily closed the El Alto International Airport following the incident as rescue operations and investigations continue.