‘ടൗണ്‍ഷിപ്പ് റെഡിയാണ്, നാളെത്തന്നെ താമസം തുടങ്ങാം’; മന്ത്രി ജെ ചിഞ്ചു റാണി

Wait 5 sec.

വയനാട് ദുരിതബാധിതർക്കായി അത്യാധുനിക സൗകര്യങ്ങളോടും സുരക്ഷയോടും കൂടി മനോഹരമായ ഒരു ടൗൺഷിപ്പാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വയനാട് ടൗണ്‍ഷിപ്പ് സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ആദ്യഘട്ടത്തിൽ 178 വീടുകളാണ് ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 160 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഓരോ കുടുംബത്തിനും സുരക്ഷിതമായ രീതിയിൽ മതിലുകൾ കെട്ടി തിരിച്ചിട്ടുണ്ട്. വൈദ്യുതി ചാർജ് നിയന്ത്രിക്കുന്നതിനായി സോളാർ പാനലുകൾ സ്ഥാപിച്ചു. കൂടാതെ, എല്ലാ വീടുകളിലും തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കാൻ വലിയ വാട്ടർ ടാങ്കുകളും നിർമ്മിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ALSO READ: ആറ്റുകാൽ പൊങ്കാല: ‘അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന പാളയം ഇമാമിന്റെ കരുതലാണ് യഥാർത്ഥ കേരള സ്റ്റോറി’; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിവീടുകളുടെ ജനലുകളും വാതിലുകളും വർഷങ്ങളോളം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് സുരക്ഷിതമായും സന്തോഷത്തോടെയും താമസിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഗവൺമെന്റ് ഇവിടെ ഒരുക്കിയിട്ടുണ്ട്. . വീടുകളുടെ പണികൾ പൂർത്തിയായതിനാൽ ജനങ്ങൾക്ക് നാളെ മുതൽ തന്നെ താമസം തുടങ്ങാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.The post ‘ടൗണ്‍ഷിപ്പ് റെഡിയാണ്, നാളെത്തന്നെ താമസം തുടങ്ങാം’; മന്ത്രി ജെ ചിഞ്ചു റാണി appeared first on Kairali News | Kairali News Live.