കോൺ​ഗ്രസ് ഓർക്കാൻ ആ​ഗ്രഹിക്കാത്ത… ‘ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹിസാൻ ​ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്’: മുഖ്യമന്ത്രി

Wait 5 sec.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണെന്ന് എഹ്സാൻ ജാഫ്രിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് അദ്ദേഹത്തിൻ്റെ ഓർമദിനമാണ്. ​ഗുജറാത്ത് കലാപത്തിനിടയിൽ സംഘപരിവാർ ക്രിമിനൽ സംഘം ഗുൽബർഗ് സൊസൈറ്റി കയ്യേറിയപ്പോൾ എഹ്സാൻ ജാഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തുകയായിരുന്നു. വംശഹത്യകാലത്തെ ന്യൂന പക്ഷ വേട്ടയുടെ നേർസാക്ഷ്യമാണ് ഗുൽബർഗ് സൊസൈറ്റിയിലെ കൂട്ടക്കൊലയെമന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വംശഹത്യയുടെ ആസൂത്രകർക്കെതിരെ എഹ്സാൻ ജാഫ്രിയുടെ ജീവിത പങ്കാളി മരണം വരെ പോരാട്ടം നടത്തിയതിനെപ്പറ്റിയും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.Also read: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്; ക്രൈസ്തവ സഭകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഎഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.2002 ഫെബ്രുവരി 28 ന് സംഘപരിവാർ ക്രിമിനൽ സംഘം ഗുൽബർഗ് സൊസൈറ്റി കയ്യേറിയപ്പോൾ എഹ്സാൻ ജാഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തുകയായിരുന്നു. കലാപകാരികളിൽ നിന്നും രക്ഷനേടാൻ പൊലീസ് സഹായത്തിനായി അധികാരകേന്ദ്രങ്ങളെ ജാഫ്രി ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. വംശഹത്യാക്കാലത്തെ ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ നേർച്ചിത്രമായിരുന്നു ഗുൽബർഗ് സൊസൈറ്റിയിലെ കൂട്ടക്കൊല.ഗുജറാത്ത് വംശഹത്യക്ക് രണ്ട് വ്യാഴവട്ടം പൂർത്തിയാവുകയാണ്. വംശഹത്യയുടെ ആസൂത്രകർക്കെതിരെ എഹ്‌സാൻ ജാഫ്രിയുടെ ജീവിതപങ്കാളി സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടം ദൈർഘ്യമേറിയതും സമാനതകളില്ലാത്തതുമായിരുന്നു. വംശഹത്യയുടെ മുഴുവൻ ഇരകൾക്കും നീതി ഉറപ്പാക്കാനുള്ള ഉജ്ജ്വലമായൊരു പോരാട്ടമായി അതു മാറുകയുണ്ടായി. രാജ്യത്തെ മതനിരപേക്ഷ വിശ്വാസികളെല്ലാം ആ പോരാട്ടത്തോട് ഐക്യപ്പെട്ടു. കഴിഞ്ഞ വർഷമാണ് അവർ നീതി ലഭ്യമാവാതെ തന്റെ എൺപത്തിയാറാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത്.ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനായി സംഘപരിവാർ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ പോരാടിയവരാണ് എഹ്‌സാൻ ജാഫ്രിയും സാകിയ ജാഫ്രിയും. വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾക്ക് ഇരുവരുടെയും ജീവിതം എന്നും പ്രചോദനമാണ്.The post കോൺ​ഗ്രസ് ഓർക്കാൻ ആ​ഗ്രഹിക്കാത്ത… ‘ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹിസാൻ ​ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.