ന്യൂഡൽഹി | പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് നാളെ ടീമിനൊപ്പം ചേരും. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലായിരിക്കും റിങ്കു ടീമിനൊപ്പം ചേരുകയെന്ന് ബി സി സി ഐ മാനേജ്‌മെന്റ് അറിയിച്ചു.നാലാം ഘട്ട കാൻസറിനോട് പോരാടിയിരുന്ന റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് വെള്ളിയാഴ്ച രാവിലെ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. തുടർന്ന് അലിഗഡിൽ നടന്ന സംസ്കാര ചടങ്ങുകളിൽ താരം പങ്കെടുത്തു. പിതാവിന്റെ വോഗത്തിൽ ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ സൂപ്പർ 8 മത്സരത്തിന് ശേഷം പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് റിങ്കു നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നോടിയായി ചെന്നൈയിൽ ടീമിനൊപ്പം ചേർന്നുവെങ്കിലും വീണ്ടും നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാൻ ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ വിജയം അനിവാര്യമാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർ ഗ്രൂപ്പ് 1ൽ നിന്ന് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമിയിൽ പ്രവേശിക്കും.ഈ വർഷം കളിച്ച 10 ടി20 മത്സരങ്ങളിൽ നിന്നായി 115 റൺസാണ് റിങ്കു സിങ് നേടിയിട്ടുള്ളത്. ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 24 റൺസാണ് താരത്തിന്റെ സമ്പാദ്യം.SummaryIndian batter Rinku Singh is set to rejoin the national squad in Kolkata tomorrow for the vital Super 8 fixture against West Indies, following the funeral of his father, Khanchand Singh, who passed away from cancer. Rinku had briefly left the World Cup squad to be with his grieving family in Aligarh. His return is a boost for the defending champions as they face a must-win situation on Sunday to secure a spot in the semi-finals.