കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ആരോഗ്യ-സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ബൈക്ക് യാത്രക്കാർ, പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് പുറമെ ചർമ്മ-നേത്ര രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.ALSO READ: ആറ്റുകാൽ പൊങ്കാല: ‘അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന പാളയം ഇമാമിന്റെ കരുതലാണ് യഥാർത്ഥ കേരള സ്റ്റോറി’; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിവെയിലത്ത് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന രീതിയിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമായിരിക്കും. യാത്രയ്ക്കിടയിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശമുണ്ട്.മലമ്പ്രദേശങ്ങളിലുംഉഷ്ണമേഖലാ പ്രദേശങ്ങളിലും പൊതുവെ UV സൂചിക ഉയർന്നു നിൽക്കാൻ സാധ്യതയുണ്ട്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും വികിരണങ്ങൾ ശക്തമായിരിക്കാം. പൊതുജനങ്ങൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.The post പൊള്ളുന്ന വെയിലല്ലേ… കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി; ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി appeared first on Kairali News | Kairali News Live.