‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് പ്രദർശനാനുമതി ലഭിച്ചത് ഗൗരവതരമായ ഒന്നാണെന്നും ഈ വിദ്വേഷ സിനിമയെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്നാണ് കരുതുന്നതെന്ന് എ എ റഹീം എംപി. കേരളത്തെ ഒറ്റപ്പെടുത്താനും തകർക്കാനും ലക്ഷ്യമിട്ട് സംഘപരിവാർ ആസൂത്രണം ചെയ്ത ഒരു പൊളിറ്റിക്കൽ പ്രോജക്റ്റായാണ് ഈ സിനിമയെ കാണുന്നത്. കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതവും കേന്ദ്ര പദ്ധതികളും നിഷേധിക്കുന്ന അതേ പദ്ധതിയുടെ ഭാഗമാണിതെന്ന് എ എ റഹീം എംപി പറഞ്ഞു.ഇതൊരു കലാരൂപമോ സിനിമയോ അല്ല, മറിച്ച് നുണകൾ പ്രചരിപ്പിക്കാനും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്താനും വേണ്ടിയുള്ള വ്യാജനിർമ്മിതിയാണ്. കേരളത്തിൽ സാമുദായിക സ്പർധയും കലാപവും ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാമൂഹിക പുരോഗതിയിൽ ലോകത്തിന് മാതൃകയായ കേരളത്തിന്റെ ഗുഡ്‌വിൽ തകർക്കാനാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നത്. മലയാളികളെ അപരിഷ്കൃതരായി ചിത്രീകരിക്കാനാണ് ഇതിലൂടെ ബോധപൂർവ്വമായ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: തിയറ്ററുകൾ കാലി; കേരള സ്റ്റോറി 2’വിനോട് മുഖം തിരിച്ച് കേരളം, പലയിടത്തും ഷോകൾ റദ്ദാക്കികേരളത്തിന്റെ അഭിമാനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഈ വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.The post ‘കേരളത്തിൽ സാമുദായിക സ്പർധയും കലാപവും ഉണ്ടാക്കുക ലക്ഷ്യം’; കേരള സ്റ്റോറിക്കെതിരെ എ എ റഹീം എംപി appeared first on Kairali News | Kairali News Live.