ആരാധകർ ഏറെ ഞെട്ടലോടെയാണ് നടൻ വിജയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത കോടതിയിൽ ഹർജി നൽകിയ വാർത്ത അറിഞ്ഞത്. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യയെ സംഗീത ഉയർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 2021 ഏപ്രിൽ മാസം മുതൽക്ക് തന്നെ മറ്റൊരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് ഹർജിയിലെ ഏറ്റവും ഗുരുതരമായ ആരോപണം.നടിയുമായി വിജയ്ക്ക് ഉണ്ടായ ബന്ധം സംഗീതയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തി. ഇത് ദാമ്പത്യ വിശ്വാസത്തോടുള്ള വഞ്ചനയാണെന്ന് നോട്ടീസിൽ ചൂണ്ടികാട്ടുന്നുണ്ട്. നടിയുമായുള്ള ബന്ധം താൻ അവസാനിപ്പിക്കാമെന്ന് വിജയ് സംഗീതയ്ക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ വാക്ക് വിജയ് പാലിക്കാൻ തയ്യാറായില്ല, അത് തനിക്ക് കടുത്ത മാനസിക പീഢനമാണ് ഉണ്ടാക്കിയത് എന്നും ഹർജിയിൽ പറയുന്നു.Also read: ഗൂഗിൾ മാപ്പ് പറയുന്ന സമയമല്ല ഗ്രൗണ്ട് റിയാലിറ്റി; മുംബൈയിൽ പതിനെട്ട് കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് രണ്ട് മണിക്കൂർ, അനുഭവം പങ്കുവെച്ച് നടൻ അശോകൻവിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിക്കുകയും ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്തു. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തുകയും അതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അത് തനിക്കും കുട്ടികൾക്കും വലിയ നാണക്കേടും കടുത്ത വേദനയും ഉണ്ടാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.1998 ജൂലൈ 10ന് യു.കെയിൽ വെച്ചായിരുന്നു സംഗീതയും വിജയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തത്. സംഗീത യുകെ പൗരത്വമുള്ള വ്യക്തി ആയതിനാലാണ് യു കെ യിൽ വിവാഹം രജിസ്റ്റർ ചെയ്തത്. 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ അവരുടെ ആചാരപ്രകാരമുള്ള വിവാഹവും നടത്തിയിരുന്നു.The post ‘2021 മുതൽ വിവാഹേതര ബന്ധം, ആ നടിയുമായി നിരവധി വിദേശ യാത്രകൾ’; സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ appeared first on Kairali News | Kairali News Live.