ഈ റമദാനിലും ഹെറിറ്റേജ് വില്ലേജില്‍ ആഘോഷങ്ങള്‍ തിരിച്ചെത്തുന്നു

Wait 5 sec.

മനാമ: ഈ റമദാനിലും ഹെറിറ്റേജ് വില്ലേജില്‍ ആഘോഷങ്ങള്‍ തിരിച്ചെത്തുന്നു. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഉത്സവത്തിന്റെ രണ്ടാം പതിപ്പാണ് അരങ്ങേറുന്നത്. ബഹ്റൈനിലെ പുരാതന പാരമ്പര്യമായ ‘ഗര്‍ഗാവൂണ്‍’ ആഘോഷങ്ങള്‍ക്ക് ഇത്തവണ പ്രത്യേക മുന്‍ഗണന നല്‍കും. സാംസ്‌കാരികവും വിനോദപരവുമായ നിരവധി പരിപാടികളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.മാര്‍ച്ച് 3 ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച വരെ നാല് രാത്രികളിലാണ് ഹെറിറ്റേജ് വില്ലേജില്‍ പരിപാടികള്‍ നടക്കുക. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെ ഹെറിറ്റേജ് വില്ലേജ് തുറന്നിരിക്കും. പൈതൃക ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിക്കാനും പരമ്പരാഗത ഗര്‍ഗാവൂണ്‍ മധുരപലഹാരങ്ങള്‍ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും.നാടന്‍ കലാരൂപങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവ നടക്കും. കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ ‘ബാബ യാസിന്‍’ നയിക്കുന്ന വിനോദ പരിപാടികളും ഉണ്ടായിരിക്കും. ഗെയിമുകളും വിനോദങ്ങളുമുള്ള കാര്‍ണിവല്‍ ഏരിയ, പരമ്പരാഗത റമദാന്‍ വിഭവങ്ങള്‍ ലഭിക്കുന്ന റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ ഉത്സവ അന്തരീക്ഷം സജീവമാക്കും.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രിയപ്പെട്ട സാംസ്‌കാരിക കേന്ദ്രമായി ഹെറിറ്റേജ് വില്ലേജ് മാറിയിട്ടുണ്ട്. 2025 ഡിസംബറില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അഞ്ചാമത് ‘അയ്യാദ് ബഹ്റൈന്‍’ ഉത്സവത്തിനും ഇവിടം വേദിയായിരുന്നു. The post ഈ റമദാനിലും ഹെറിറ്റേജ് വില്ലേജില്‍ ആഘോഷങ്ങള്‍ തിരിച്ചെത്തുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.