ഉള്ളതുകൊണ്ട് സന്തോഷിക്കാനും സംതൃപ്തനായിരിക്കാനും കഴിയുന്നുണ്ടെന്നും ഇത് ബോധപൂർവ്വം ഉണ്ടാക്കിയെടുത്തതല്ല മറിച്ച് സ്വാഭാവികമായി സംഭവിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഇരിക്കുന്ന സ്ഥാനങ്ങൾ ഒരു പ്രത്യേക നിയോഗത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഏതു നിമിഷവും അത് ഒഴിയേണ്ടി വരുമെന്ന ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ഒരു പ്രയാസവുമില്ലാതെ വാടക വീട്ടിലേക്ക് താമസം മാറിയത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലും ജീവിതരീതിയിലും കാലങ്ങൾക്കിപ്പുറവും വലിയ മാറ്റങ്ങൾ സംഭവിക്കാത്തതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമുള്ള മോഹൻലാലിൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.ALSO READ: ‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; തൻ്റെ വായനാ ലോകത്തെക്കുറിച്ച് മുഖ്യമന്ത്രിതന്റെ സ്വഭാവ രൂപീകരണത്തിൽ കുട്ടിക്കാലത്തെ വായനയ്ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വായന അറിയാത്ത തന്റെ അമ്മയ്ക്ക് ചെറുപ്പത്തിൽ രാമായണം, മഹാഭാരതം, കൃഷ്ണപ്പാട്ട് എന്നിവ വായിച്ചു കൊടുക്കുമായിരുന്നു. ഈ വായനയിലൂടെ ലഭിച്ച ആശയങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും, സന്യാസ ജീവിതത്തിന്റെ ചില അംശങ്ങൾ തന്റെ മനസ്സിൽ ഉണ്ടാകാൻ അത് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം കരുതുന്നു. വലിയ മോഹങ്ങൾ ഇല്ലാത്തതിനും ഈ സ്വാധീനം ഒരു കാരണമായിരിക്കാമെന്ന് അദ്ദേഹം ഓർക്കുന്നു.The post ‘ഉള്ളതുകൊണ്ട് സന്തോഷിക്കാനും സംതൃപ്തനായിരിക്കാനും കഴിയുന്നുണ്ട്’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.