എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന സിംബാബ്വെയ്ക്കെതിരെയുള്ള ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. ഇന്ത്യ മുന്നിൽ വച്ച 257 റൺസിന്റെ കനത്ത ലക്ഷ്യം പിന്തുടർന്ന സിംബാബ്വേ 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്.ബ്രയൻ ബെനെറ്റ് 43 റൺസോടെ ഒരു വശത്ത് പൊരുതുന്നുണ്ടെങ്കിലും താദിവാനാശെ മറുമാനിയും (20) ഡിയോൺ മയേഴ്സും (6) വേഗം മടങ്ങിയത് സിംബാബ്വേയ്ക്ക് തിരിച്ചടിയായി. സിംബാബ്വേയ്ക്ക് ഇനി 60 പന്തിൽ 184 റൺസ് വേണം — ഓരോ ഓവറിലും 18-ൽ അധികം റൺസ് നേടേണ്ട അവസ്ഥ.ഇന്ത്യൻ ബൗളർമാർ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അക്സർ പട്ടേലും വരുണ്‍ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം നേടി എതിരാളികളെ വട്ടം ചുറ്റിച്ചു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി എല്ലാ ബാറ്റർമാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഭിഷേക് ശർമ്മയും സഞ്ജു സാംസണും മികച്ച തുടക്കം നൽകി. ഇഷാൻ കിഷാൻ 38 റൺസും നായകൻ സൂര്യകുമാർ യാദവ് 33 റൺസും നേടി സ്കോർ വേഗത്തിലാക്കി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.The post ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരെ കളിയിൽ പിടിമുറുക്കി ഇന്ത്യ appeared first on Kairali News | Kairali News Live.