തന്റെ ജീവിതത്തിൽ ഇന്നുവരെ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് വ്യാജ ആരോപണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും തന്നെ ബാധിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളുടെ മനസ്സ് എപ്പോഴും ശുദ്ധമായിരിക്കണം. അവിടെ കുറ്റബോധം ഉണ്ടാകരുത്.ഒരു ആരോപണം ഉയരുമ്പോൾ അതിൽ എന്തെങ്കിലും തരത്തിലുള്ള പങ്കാളിത്തം നമുക്കുണ്ടെങ്കിൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. അല്ലാത്തപക്ഷം, ഏത് വലിയ ആരോപണത്തെയും ഒരു പുഞ്ചിരിയോടെ നേരിടാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ALSO READ: ‘ആ മരണം വിവരം അറിയിക്കാൻ വാക്കുകൾ പുറത്തേക്ക് വരാത്ത അവസ്ഥ വന്നു’; ‘കണ്ടും മിണ്ടിയും ഇരുവറിൽ’ മുഖ്യമന്ത്രികേരളത്തിലെ പല സ്ഥലങ്ങളും തന്റെ പേരിലാണെന്നും മറ്റൊരാളുടെ വീട് തന്റെതാണെന്നും കാണിച്ച് വ്യാജ വാർത്തകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിലെ ‘കമല ഇന്റർനാഷണൽ’ എന്ന കമ്പനിയെക്കുറിച്ചുള്ള വാർത്തകളും ഇത്തരത്തിൽ ഉണ്ടായതാണ്. രാഷ്ട്രീയത്തിലോ കലാരംഗത്തോ എവിടെ പ്രവർത്തിക്കുന്നവരായാലും നേരിടുന്ന ഇത്തരം ദുരവസ്ഥകളെ പതറാതെ നേരിടാൻ തന്റെ ജീവിതാനുഭവങ്ങളും നിലപാടുകളും പ്രാപ്തനാക്കിയെന്ന് അദ്ദേഹം പറയുന്നു. തന്റെ നിലപാടുകളിൽ ഇന്നും മാറ്റമില്ലെന്നും നാളെയും മാറ്റം വരില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.The post ‘ഇന്നുവരെയും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്’; തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.