വിക്സിത് ഭാരത് 2047 ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ വളർച്ചയിൽ സ്ത്രീകളെ കേന്ദ്രശക്തിയായി അംഗീകരിക്കണമെന്ന് ‍ഡോ പ്രീതി അദാനി പറഞ്ഞു. ചിന്തൻ റിസേർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സശക്ത് നാരി വികസിത് ഭാരത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദാനി ഫൌണ്ടേഷൻ ചെയർപേഴ്സൺ ഡോ പ്രീതി അദാനി. ഔപചാരിക വിദ്യാഭ്യാസനില പരിമിതമായ ഗ്രാമപ്രദേശങ്ങളിൽ, ഫൗണ്ടേഷൻ പിന്തുണയുള്ള വനിതാ കർഷകർക്ക് ജലസേചനം, വളപ്രയോഗം, വിത്തുതെരഞ്ഞെടുപ്പ്, എന്നിവയ്ക്ക് മാർഗനിർദേശം നൽകുന്ന അദാനി ഗ്രൂപ്പ് വികസിപ്പിച്ച ലളിതമായ കാർഷിക മൊബൈൽ ആപ്പുകളും പരിചയപ്പെടുത്തി. ഫൗണ്ടേഷൻ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംസഹായസംഘങ്ങൾ നയിക്കുന്ന പാൽ ശേഖരണ കേന്ദ്രങ്ങളിൽ ഇപ്പോൾ 3,500-ത്തിലധികം സ്ത്രീകൾ പങ്കാളികളാണ്. അവർ ചേർന്ന് വർഷത്തിൽ 75 ലക്ഷം ലിറ്ററിലധികം പാൽ കൈകാര്യം ചെയ്യുന്നതായും അവർ പറഞ്ഞു.Also read: ജാതി അധിക്ഷേപം; വൈസ് ചാൻസിലർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻസ്ത്രീശക്തീകരണം കാരുണ്യമല്ല, മറിച്ച് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ധനസഹായം, വിപണി, നേതൃാവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം വിപുലപ്പെടുത്തലാണെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തമാണ് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന്റെ അടിത്തറയെന്നും ഘടനാപരമായ തടസ്സങ്ങൾ നീക്കി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നും ഡോ പ്രീതി അദാനി പറഞ്ഞു.The post ഇന്ത്യയുടെ വളർച്ചയിൽ സ്ത്രീകൾ കേന്ദ്ര ശക്തികളാകണമെന്ന് ഡോ. പ്രീതി അദാനി appeared first on Kairali News | Kairali News Live.