ബാറ്റിങ് അറ്റാക്ക്; സിംബാബ്‌വേക്കെതിരെ വമ്പന്‍ ജയം നേടി ഇന്ത്യ

Wait 5 sec.

ചെന്നൈ | ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ ഇന്ത്യക്ക് വന്‍ ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന അങ്കത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ അനിവാര്യമായ വിജയം സ്വന്തമാക്കിയത്.ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തിലേ കത്തിക്കയറിയ ഇന്ത്യ നിശ്ചിത 20 ഓവറും ബാറ്റ് ചെയ്ത് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 256 റണ്‍സെടുത്തു.മറുപടിയായി ആറ് വിക്കറ്റ് ബലികഴിച്ച് 184ല്‍ എത്താനേ സിംബാബ്‌വേക്ക് കഴിഞ്ഞുള്ളൂ.