ചെന്നൈ | ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ സിംബാബ്വെക്ക് ടോസ്.ടോസ് നേടിയ സിക്കന്ദര്‍ റാസ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍. കൂടാതെ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തി. വാഷിംഗ്ടണ്‍ സുന്ദറിന് പകരമാണ് അക്സര്‍ മടങ്ങിയെത്തിയത്.ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചാണ് സിക്കന്ദര്‍ റാസയുടെ നേതൃത്വത്തിലുള്ള സിംബാബ്വെ സൂപ്പര്‍ എട്ടിലെത്തിയത്. എന്നാല്‍ ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് അവര്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പില്‍ മറ്റൊരു അട്ടിമറി കൂടി ലക്ഷ്യമിട്ടാണ് സിംബാബ്വെ ഇന്ന് ഇറങ്ങുന്നത്.ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറസിംബാബ്വെ ടീം: തടിവനാഷെ മറുമനി (വിക്കറ്റ് കീപ്പര്‍), ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മയേഴ്സ്, റാന്‍ ബേള്‍, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ടോണി മുന്‍യോഗ, താഷിംഗ മുസേകിവ, ബ്രാഡ് ഇവാന്‍സ്, തിനോതെണ്ട മപോസ, ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗരാവ